രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിൽ മൃദുഹിന്ദുത്വ നിലപാട് സ്വീകരിച്ച് ശശി തരൂർ. ചടങ്ങിലേക്ക് വ്യക്തികളെയാണ് ക്ഷണിച്ചത് അവരാണ് പോകുന്ന കാര്യത്തിൽ തീരുമാനം എടുക്കേണ്ടതെന്ന് ശശി തരൂർ പറഞ്ഞു. ക്ഷേത്രത്തെ രാഷ്ട്രീയ വേദിയാക്കുന്നവരുടെ ഉദ്ദേശം എന്താണെന്ന് ചോദിച്ച തരൂർ ദൈവത്തെ പൂജിക്കാനുള്ള വേദിയായാണ് ക്ഷേത്രത്തെ താൻ കാണുന്നതെന്നും മാധ്യമങ്ങളോട് പറഞ്ഞു.
‘വ്യക്തികളായി അവിടെ പോകാൻ തങ്ങൾക്ക് അവകാശമുണ്ട്. പക്ഷെ സമയവും സാഹചര്യവുമാണ് പ്രശ്നം. ക്ഷേത്രത്തെ രാഷ്ട്രീയ വേദിയാക്കുന്നതിനോട് യോജിക്കാൻ കഴിയില്ലെന്നും കോൺഗ്രസ് വിശ്വാസികളുള്ള പാർട്ടിയാണെന്നും അതുകൊണ്ട് തീരുമാനം എടുക്കാൻ സമയം വേണമെന്ന് ശശി തരൂർ പറഞ്ഞു.
English Summary;Ayodhya temple inauguration: Shashi Tharoor says Congress is a party with believers
You may also like this video