അന്താരാഷ്ട്ര ആയുര്‍വേദ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ചികിത്സയിലും ആയുര്‍വേദ ഗവേഷണത്തിലും പുതിയ പാതകള്‍ തുറക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. സംസ്ഥാന സര്‍ക്കാരിന്റെ മുന്‍നിര പ്രോജക്ടുകളില്‍ ഒന്നാണ് അന്താരാഷ്ട്ര ആയുര്‍വേദ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട്. അതിന്റെ ഒന്നാംഘട്ട നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഈ സര്‍ക്കാരിന്റെ കാലത്താണ് ആരംഭിച്ചത്. ഈ രംഗത്തെ പ്രഗത്ഭരായവരുടെ ആശയങ്ങള്‍ സ്വാംശീകരിച്ച് ഏറ്റവും ഉദാത്തമായ പ്രവര്‍ത്തനരേഖ ആവിഷ്‌കരിക്കുക എന്നതാണ് പ്രധാനമെന്ന് മന്ത്രി വ്യക്തമാക്കി. ഐആര്‍ഐഎ സംഘടിപ്പിച്ച ദ്വിദിന ശില്പശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എ പി എം മുഹമ്മദ് ഹനീഷ് അധ്യക്ഷനായി. ചടങ്ങില്‍ നാഷണല്‍ ആയുഷ് മിഷന്‍ സ്റ്റേറ്റ് മിഷന്‍ ഡയറക്ടര്‍ ഡോ. ഡി സജിത് ബാബു, കേന്ദ്ര ആയുഷ് മന്ത്രാലയത്തിലെ ഡോ. നന്ദിനി കുമാര്‍, കോട്ടയ്ക്കല്‍ ആര്യവൈദ്യശാല മാനേജിങ് ട്രസ്റ്റി ഡോ. പി എം വാര്യര്‍, ആര്‍ജിസിബി ഡയറക്ടര്‍ ഡോ. ചന്ദ്രബാസ് നാരായണ, നിസ്റ്റ് ഡയറക്ടര്‍ ഡോ. സി ആനന്ദരാമകൃഷ്ണന്‍, ഐക്കോണ്‍സ് ഡയറക്ടര്‍ ഡോ. സഞ്ജീവ് തോമസ്, ഐയുസിബിആര്‍ ഡയറക്ടര്‍ ഡോ. കെ പി മോഹനകുമാര്‍, ആയുര്‍വേദ മെഡിക്കല്‍ എജ്യൂക്കേഷന്‍ ഡയറക്ടര്‍ ഡോ. ടി ഡി ശ്രീകുമാര്‍, ഐഎസ്എം ഡയറക്ടര്‍ ഡോ. കെ എസ് പ്രിയ, നാഷണല്‍ ആയുഷ് മിഷന്‍ സ്റ്റേറ്റ് പ്രോഗ്രാം മാനേജര്‍ ഡോ. സജി എന്നിവര്‍ പങ്കെടുത്തു.
english summary; Ayurveda Research Institute will break new ground in treatment and research; Minister
you may also like this video;