Site iconSite icon Janayugom Online

ആയുഷ് അധികാരിയും ബ്ലാസ്റ്റേഴ്സ് വിട്ടു

ഇന്ത്യൻ സൂ­പ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്സ് എഫ്‌സി യുടെ മധ്യനിരതാരം ആയുഷ് അധികാരി ക്ലബ്ബ് വിടുന്നു. 2023- 2024 സീസണിൽ ആയുഷ് ഇനി ചെ­ന്നൈയിൻ എഫ്‌സിയുടെ ജേഴ്സി അണിയും. ചെന്നൈ എഫ് സിയുമായി മൂന്ന് വർഷത്തെ കരാറിലാണ് താരം ഒപ്പുവച്ചത്. ആ­യുഷ് ടീം വിട്ട കാര്യം ബ്ലാസ്റ്റേഴ്സ് ഔ­ദ്യോഗികമായി അറിയിച്ചിട്ടില്ല. 2019 മു­തൽ കേരള ബ്ലാസ്റ്റേഴ്സ് ബി ടീമിന്റെ ഭാഗമാണ് ആയുഷ് അധികാരി. ബ്ലാസ്റ്റേഴ്സ് വിട്ട് എടികെയിലേക്ക് പോയ സഹൽ അബ്ദുൽ സമദിന് പകരക്കാരനായി പല മത്സരങ്ങളിലും അറ്റാക്കിങ് മിഡ്ഫീൽഡറായി താരം ഇറങ്ങിയിട്ടുണ്ട്. 

2022–2023 സീസണിനു മുമ്പായി കേരള ബ്ലാസ്റ്റേഴ്സ് വിടാൻ ശ്രമം നടത്തിയ താരമാണ് ഡൽഹി സ്വദേശിയായ ആയുഷ് അധികാരി. 2019 — 2020 സീസണിൽ ഐ ലീഗ് ക്ലബ്ബായ ഇന്ത്യൻ ആരോസിനായി ലോൺ വ്യവസ്ഥയിൽ കളിച്ചു. ഏഴ് മത്സരങ്ങളിൽ മാത്രമാണ് 2022–2023 സീസണിൽ ആയുഷ് അധികാരി കേരളാ ബ്ലാസ്റ്റേഴ്സിനായി ബൂട്ട് അണിഞ്ഞത്. ഏഴ് മത്സരങ്ങളിൽ ആറിലും സബ്സ്റ്റിറ്റ്യൂട്ടായിരുന്നു. മൂന്ന് സീസണുകളിലായി 25 ഐ എസ് എൽ മത്സരങ്ങളിൽ ആയുഷ് അധികാരി കേരള ബ്ലാസ്റ്റേഴ്സ് എഫ് സിയുടെ ജേഴ്സി അണിഞ്ഞു. 

Eng­lish Summary:Ayush Adhikari also left Blasters

You may also like this video

Exit mobile version