Site icon Janayugom Online

നവോത്ഥാന പ്രസ്ഥാനത്തിലേക്ക് വലിയ സംഭാവനകളാണ് അയ്യൻകാളി നൽകിയത്: മന്ത്രി

കേരളത്തിലെ പാർശ്വവല്‍ക്കരിക്കപ്പെട്ട ജനതയുടെ ജീവിതം കൂടുതൽ മെച്ചപ്പെടുത്താനുള്ള ശ്രമങ്ങളാണ് കഴിഞ്ഞ ഏഴുവർഷമായി സർക്കാർ നടത്തുന്നതെന്ന് മന്ത്രി കെ രാധാകൃഷ്ണൻ. 160-ാമത് അയ്യൻകാളി ജയന്തി ദിനാഘോഷം വെള്ളയമ്പലം അയ്യൻകാളി സ്ക്വയറിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തിന്റെ സാമൂഹിക നവോത്ഥാന പ്രസ്ഥാനത്തിലേക്ക് വലിയ സംഭാവനകളാണ് അയ്യൻകാളി നൽകിയത്. സമൂഹത്തിൽ അടിച്ചമർത്തപ്പെട്ട ജനതയെ മോചിപ്പിക്കുന്നതിനും അസമത്വത്തിനെതിരെ പോരാടുന്നതിനും അയ്യൻകാളി പ്രധാന പങ്ക് വഹിച്ചിരുന്നു. വിദ്യാഭ്യാസത്തിലൂടെയാണ് ഒരു സമൂഹത്തെ മാറ്റിമറിക്കാൻ കഴിയുക എന്ന അയ്യൻകാളിയുടെ ലക്ഷ്യം പൂർത്തീകരിക്കാനുള്ള വലിയ പ്രവർത്തനങ്ങളാണ് വർത്തമാന കാലഘട്ടത്തിൽ ഈ സർക്കാർ നടത്തിക്കൊണ്ടിരിക്കുന്നത്. അതിദരിദ്രർ ഇല്ലാത്ത കേരളം, മെച്ചപ്പെട്ട വിദ്യാഭ്യാസത്തോടൊപ്പം അടിസ്ഥാന സൗകര്യം ലഭ്യമാക്കുക തുടങ്ങിയ വലിയ പ്രവർത്തനങ്ങളാണ് സർക്കാർ നടത്തിവരുന്നതെന്ന് മന്ത്രി പറഞ്ഞു.

അയ്യൻകാളി ജയന്തി ആഘോഷങ്ങളുടെ ഭാഗമായി വെള്ളയമ്പലത്തെ അയ്യൻകാളി പ്രതിമയിൽ അദ്ദേഹം പുഷ്പാർച്ചന നടത്തി. മന്ത്രിമാരായ വി ശിവൻകുട്ടി, അഡ്വ. ആന്റണി രാജു, അഡ്വ. ജി ആർ അനിൽ തുടങ്ങിയവരും പുഷ്പാർച്ചന നടത്തി. തുടർന്നു നടന്ന സമ്മേളനത്തിൽ പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അധ്യക്ഷനായി. ചടങ്ങിൽ ഭക്ഷ്യമന്ത്രി അഡ്വ. ജി ആർ അനിൽ, ഗതാഗത മന്ത്രി അഡ്വ. ആന്റണി രാജു, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി സുരേഷ് കുമാർ, വി കെ പ്രശാന്ത് എംഎൽഎ, ഡെപ്യൂട്ടി മേയർ പി കെ രാജു, മുൻ എംഎൽഎ ബി സത്യൻ, ഒ രാജഗോപാൽ, പട്ടികജാതി വികസന വകുപ്പ് അഡി. ഡയറക്ടർ സജീവ്, പട്ടികജാതി പട്ടികവർഗ കമ്മിഷൻ ചെയർമാൻ ബി എസ് മാവോജി തുടങ്ങിയവർ പങ്കെടുത്തു.

Eng­lish Sam­mury: Ayyankali Jayan­ti Day Cel­e­bra­tion at Ayyankali Square, Vellyamalam

Exit mobile version