Site iconSite icon Janayugom Online

അയ്യന്‍കാളി നഗരതൊഴിലുറപ്പ് പദ്ധതി: വേതനം വര്‍ധിപ്പിച്ചു

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി മാതൃകയില്‍ സംസ്ഥാന സര്‍ക്കാര്‍ ആവിഷ്കരിച്ച അയ്യന്‍കാളി നഗര തൊഴിലുറപ്പ് പദ്ധതിയുടെ വേതനം വര്‍ധിപ്പിച്ചു. നിലവില്‍ 311 രൂപയായിരുന്നത് 333 രൂപയാക്കി. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി വേതനം 333 രൂപയാക്കിയ പശ്ചാത്തലത്തിലാണ് നടപടി. ഏപ്രില്‍ ഒന്ന് മുതല്‍ മുന്‍കാല പ്രാബല്യത്തിലാണ് വര്‍ധന.

Eng­lish Sum­ma­ry: Ayyankali Urban Employ­ment Scheme: Wages increased
You may also like this video

Exit mobile version