Site iconSite icon Janayugom Online

അയ്യപ്പസംഗമം: പുറത്തുവരുന്നത് തെറ്റായ കണക്കെന്ന് എം വി ഗോവിന്ദൻ

ആഗോള അയ്യപ്പസംഗമവുമായി ബന്ധപ്പെട്ട് തെറ്റായ കണക്കുകളാണ് പുറത്തുവരുന്നതെന്ന് സിപിഐ(എം) സംസ്ഥാന സെക്രട്ടറിയും എൽഡിഎഫ് വടക്കൻ മേഖല വികസനമുന്നേറ്റ ജാഥാ ക്യാപ്റ്റനുമായ എം വി ഗോവിന്ദൻ. മലപ്പുറം ജില്ലയിലെ ജാഥാപര്യടനത്തിന്റെ അവസാന ദിവസം വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇപ്പോൾ പുറത്തുവരുന്നത് യഥാർത്ഥ കണക്കല്ല, എസ്റ്റിമേറ്റ് മാത്രം. യഥാർത്ഥ കണക്ക് പുറത്തുവരും. സർക്കാരിന് ഒന്നും മറച്ചുവയ്ക്കാനില്ല. മാധ്യമങ്ങള്‍ കള്ളക്കഥകൾ എഴുതിവിടുകയാണ്. പുറത്ത് വരുന്ന വിവരങ്ങൾ ജനങ്ങളെ പറ്റിക്കാനുള്ള പുകമറ മാത്രമാണ്. 

ശബരിമല കേസില്‍ എസ്ഐടി അന്വേഷണം തൃപ്തികരമെന്ന് കോടതി തന്നെ പറയുന്നു. സിബിഐ അന്വേഷിച്ച കേസുകളെ പറ്റി ഹൈക്കോടതി വിമർശനമുന്നയിക്കുന്നു. പ്രതിപക്ഷനേതാവാണ് ആദ്യം സിബിഐ അന്വേഷണം ആവശ്യപ്പെട്ടത്. പിന്നാലെ ബിജെപി നേതാവ് രാജീവ് ചന്ദ്രശേഖറും ആവശ്യപ്പെട്ടു. കോൺഗ്രസിനും ബിജെപിക്കും എല്ലാ കാര്യങ്ങളിലും ഒരേ സ്വരമാണ്. എൽഡിഎഫ് ജാഥയിലെ ജനപങ്കാളിത്തം യുഡിഎഫിനെ അസ്വസ്ഥമാക്കുന്നുണ്ട്. അതുകൊണ്ടാണ് ജാഥയ്ക്കെതിരെ വ്യാജപ്രചാരണം നടത്തുന്നതെന്നും എം വി ഗോവിന്ദൻ പറഞ്ഞു. 

Exit mobile version