Site icon Janayugom Online

ജോണ്‍ പോളിന് ഫയര്‍ഫോഴ്സ് ആംബുലന്‍സ് സഹായം നല്‍കിയില്ലെന്ന ആരോപണം തെറ്റെന്ന് ബി സന്ധ്യ

ജോണ്‍ പോളിന് ഫയര്‍ഫോഴ്സ് ആംബുലന്‍സ് സഹായം നല്‍കിയില്ലെന്ന ആരോപണം തെറ്റെന്ന് ഫയര്‍ഫോഴ്സ് മേധാവി ബി സന്ധ്യ. ജില്ലാ ഫയര്‍ ഓഫിസര്‍ അന്വേഷണം നടത്തിയെന്നും ആംബുലന്‍സ് വൈകിയതില്‍ ഫയര്‍ഫോഴ്സിന് വീഴ്ചയില്ലെന്നും ബി സന്ധ്യ പറഞ്ഞു.

ജോണ്‍ പോളിന് സഹായം ലഭ്യമാക്കാന്‍ ഫയര്‍ ഫോഴ്സിനെ ബന്ധപ്പെട്ടിരുന്നെന്നും തൃക്കാക്കരയില്‍ ആംബുലന്‍സില്ലെന്ന മറുപടിയാണ് ലഭിച്ചതെന്നും കണ്‍ട്രോള്‍ റൂം എസ്ഐ രാജീവ് പറഞ്ഞു. സ്വകാര്യ ആശുപത്രിയുടെ സഹായം ലഭ്യമാക്കിയത് ആംബുലന്‍സ് സേവനം ലഭിക്കാതെ വന്നപ്പോഴാണെന്നും പൊലീസ് അറിയിച്ചു.

Eng­lish sum­ma­ry; B Sand­hya said the alle­ga­tion that John Paul was not assist­ed by a fire force ambu­lance was false

You may also like this video;

Exit mobile version