Site icon Janayugom Online

ബിഎ.2.75 ഇനി സെന്റോറസ്; അതിതീവ്ര വ്യാപന ശേഷി

ഒമിക്രോണിന്റെ ഉപവകഭേദമായ പുതിയ ഉപവകഭേദമായ ബിഎ.2.75 ഇനി സെന്റോറസ് എന്നറിയപ്പെടും. ബിഎ.5 ഉപവകഭേദത്തിനേക്കാള്‍ അതിതീവ്ര വ്യാപന ശേഷിയാണ് സെന്റോറസിനുള്ളത്. ഇന്ത്യയില്‍ ആദ്യമായി സ്ഥിരീകരിച്ച വകഭേദം പിന്നീട് യുകെ, യുഎസ്, ഓസ്ട്രേലിയ, ജര്‍മ്മനി, കാനഡ തുടങ്ങി പത്തിലധികം രാജ്യങ്ങളിലേക്കും വ്യാപിച്ചു. 

നിലവില്‍ ആശങ്കയുടെ വകഭേദം എന്ന വിഭാഗത്തിലാണ് യൂറോപ്യന്‍ സെന്റര്‍ ഫോര്‍ ഡിസീസ് പ്രിവെന്‍ഷന്‍ ആന്റ് കണ്‍ട്രോള്‍ (ഇസിഡിസി) സെന്റോറസിനെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. അതിതീവ്ര വ്യാപനശേഷി തിരിച്ചറിഞ്ഞതിനാല്‍ ഉപവകഭേദത്തിനെതിരെ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. വൈറസിന്റെ തീവ്രത, വാക്സിനുകളോടുള്ള പ്രതികരണം, രോഗലക്ഷണങ്ങള്‍ എന്നിവ സംബന്ധിച്ച് ലോകാരോഗ്യ സംഘടനയും കൂടുതല്‍ നിരീക്ഷണങ്ങള്‍ നടത്തിവരുന്നുണ്ട്. 

Eng­lish Summary:BA.2.75 ini Cen­tau­rus; Extreme dif­fu­sion capacity
You may also like this video

Exit mobile version