Site iconSite icon Janayugom Online

ബാബര്‍ അസമിനെ കോലിയുമായി താരതമ്യപ്പെടുത്താറായിട്ടില്ല: വസീം അക്രം

AkramAkram

നിലവില്‍ കരിയറിലെ ഏറ്റവും മികച്ച ഫോമില്‍ കളിക്കുന്ന പാകിസ്ഥാന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ ബാബര്‍ അസമിനെയും മോശം ഫോമില്‍ കളിക്കുന്ന വിരാട് കോലിയേയുമാണ് പലരും താരതമ്യം ചെയ്യുന്നത്. എന്നാല്‍ കോലിയെയും ബാബര്‍ അസമിനെയും താരതമ്യപ്പെടുത്താറായിട്ടില്ലെന്ന് മുന്‍ പാകിസ്ഥാന്‍ താരം വസീം അക്രം.
കോലിക്കെതിരായ ഇന്ത്യന്‍ ആരാധകരുടെ വിമര്‍ശനങ്ങള്‍ അനാവശ്യമാണ്. കോലിയുടെ കാലത്തെ മാത്രമല്ല, ക്രിക്കറ്റിന്റെ ചരിത്രത്തിലെ തന്നെ മികച്ച താരങ്ങളിലൊരാളാണ് അദ്ദേഹം. ഇന്ത്യന്‍ ടീമിലെ ഏറ്റവും മികച്ച ഫീല്‍ഡര്‍മാരില്‍ ഒരാള്‍. വിരാട് കോലിയിലേക്ക് ബാബര്‍ അസം നടന്നടുക്കുകയാണ്, എന്നാല്‍ ഇ­പ്പോള്‍ ആ താരതമ്യം അപ്രസക്തമാണെന്നും വസീം അക്രം പറഞ്ഞു. നിലവില്‍ ഐസിസി റാങ്കിങ്ങില്‍ മൂന്ന് ഫോര്‍മാറ്റിലും ഒന്നാം നമ്പര്‍ ബാബര്‍ അസം ആണ്. ഇപ്പോള്‍ ഫോമില്‍ അല്ലെങ്കിലും ബാബറിനെക്കാള്‍ ഒരു പടി മുന്നിലാണ് വിരാട് കോലി ‑വസീം അക്രം പറഞ്ഞു.
2019 ഏകദിന ലോകകപ്പ് വരെ കോലിയുടെ ബാറ്റിങ് ശരാശരി 60 ന് അടുത്തായിരുന്നു. എല്ലാല്‍ കഴിഞ്ഞ കുറച്ച്‌ കാലമായി താരത്തിന്റെ ഫോം മങ്ങിയിട്ടുണ്ട്. അവസാന സെ­ഞ്ചുറിക്ക് ശേഷം ഏകദിനത്തി­ല്‍ 35 ന് മുകളില്‍ മാത്രമാണ് കോലിയുടെ ശരാശരി. ഇത് സാധാരണഗതിയില്‍ മികച്ച ശ­രാശരിയാണെങ്കിലും കോലിയുടെ ചരിത്രത്തിന് യോജിച്ചതല്ല.

Eng­lish Sum­ma­ry: Babar Azam has nev­er been com­pared to Kohli: Wasim Akram

You may like this video also

Exit mobile version