Site iconSite icon Janayugom Online

പിഞ്ചുകുഞ്ഞുങ്ങളെ നദിയിലൊഴുക്കി വിട്ടു; ആചാരമെന്ന് വിശ്വാസികള്‍

മധ്യപ്രദേശിലെ ബേട്ടൂലിൽ വിചിത്രവുമായ ഒരു ആചാരമുണ്ട്. കുഞ്ഞുങ്ങളെ തൊട്ടിലിൽ കിടത്തി പൂര്‍ണ്ണ മായി ക്ഷേത്രത്തിനടുത്തുള്ള പൂർണ്ണ നദിയിൽ ഒഴുക്കിവിടുകയാണ് ചെയ്യുന്നത്. ഇത് കാഴ്ചക്കാരിൽ ചിലർക്ക് അസ്വസ്ഥത ഉണ്ടാക്കുമെങ്കിലും, ഓരോ വർഷവും ഏകദേശം 1000 കുട്ടികൾ ഈ ചടങ്ങില്‍ പങ്കെടുക്കാറുണ്ടെന്ന് ക്ഷേത്ര പൂജാരി ഹരിറാം ദാദോർ പറയുന്നു.

പരമ്പരാഗത ആചാരങ്ങളില്‍ വിശ്വസിക്കുന്ന കുട്ടികളില്ലാത്ത ദമ്പതികളാണ് ചടങ്ങ് നടത്താന്‍ ഇവിടെയെത്തുന്നത്. മാതാപിതാക്കളായ ശേഷം, നവജാതശിശുക്കളെ തൊട്ടിലുകളിൽ കിടത്തി പൂർണ്ണ നദിയിലൂടെ കുറച്ച് ദൂരം ഒഴുക്കി വിടുന്നതാണ് ആചാരം.

കാർത്തിക പൂർണിമ മുതൽ പൂർണ നദിയുടെ തീരത്ത് നടക്കുന്ന 15 ദിവസത്തെ മേളയുടെ ഭാഗമാണ് ഈ രീതി. മധ്യപ്രദേശിൽ നിന്ന് മാത്രമല്ല, അയൽസംസ്ഥാനമായ മഹാരാഷ്ട്രയിൽ നിന്നുമുള്ള ആളുകളും പങ്കെടുക്കാറുണ്ട്. സന്താനഭാഗ്യത്തിനായി പുരോഹിതർക്ക് ദമ്പതികള്‍ നിവേദനങ്ങൾ സമർപ്പിക്കും.

കുഞ്ഞ് ജനിച്ച ശേഷം ഭക്തർ നന്ദി പ്രകടിപ്പിക്കുന്നതിന്റെ ഭാഗമാണ് നദികളില്‍ കുഞ്ഞുങ്ങളെ ഒഴുക്കാനെത്തുന്നത്. അതേസമയം ഇതുവരെ യാതൊരു അപകടങ്ങളും റിപ്പോർട്ട് ചെയ്തിട്ടില്ല. മധ്യപ്രദേശിൽ മാത്രമല്ല, ഛത്തീസ്ഗഡ്, മഹാരാഷ്ട്ര, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ നിന്നുള്ളവരും ചടങ്ങിൽ പങ്കെടുക്കാൻ ഒത്തുകൂടാറുണ്ട്.

Eng­lish Summary:Babies were thrown into the riv­er; Believ­ers that the custom
You may also like this video

Exit mobile version