മലമ്പുഴ കുമ്പാച്ചി മലയിൽ കുടുങ്ങി രക്ഷപെട്ട് ജില്ലാ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ചെറാട് ബാബു(23) ഇന്ന് ആശുപത്രി വിടും. ബാബുവിന്റെ ആരോഗ്യനില മെച്ചപ്പെട്ട സാഹചര്യത്തിലാണ് ആശുപത്രിയില്‍ നിന്നും മടങ്ങുന്നത്. ഡോക്ടർമാർ ബാബുവിന്റെ വൃക്കയുടെ പ്രവർത്തനം നിരീക്ഷിക്കുകയാണ്.
അതേസമയം, ആശുപത്രിയിലെ ബാബുവിൻറെ മുറിയിൽ സന്ദർശനം നിയന്ത്രിച്ചിട്ടുണ്ട്. അപകടസമയത്തു ബാബുവിന്റെ കാലിൽ ഉണ്ടായ മുറിവ് ഉണങ്ങി തുടങ്ങി. എക്സ്റേ, സിടി സ്കാൻ, രക്തപരിശോധനകൾ എന്നിവ നടത്തി. ഹൃദയം, തലച്ചോറ് എന്നിവയ്ക്കും തകരാർ ഇല്ല.
english summary;Babu will leave the hospital today
you may also like this video ;