Site icon Janayugom Online

ചെറിയ മുറ്റത്ത് മികച്ച പച്ചക്കറി കൃഷിയുമായി ബാബു

ചെറിയ വീട്ടുമുറ്റത്ത് മികച്ച ജൈവപച്ചക്കറി കൃഷി നടത്തി ശ്രദ്ധേയനാവുകയാണ് ചെല്ലാര്‍കോവില്‍ സ്വദേശി ബാബു സക്‌റിയ. വീട്ടുമുറ്റത്തെ പരിമിതമായ സ്ഥലത്ത് സമ്പൂര്‍ണ്ണ ജൈവ പച്ചക്കറി കൃഷിയാണ് കഴിഞ്ഞ മൂന്ന് വര്‍ഷത്തിലധികമായി അണക്കര ചെല്ലാര്‍കോവില്‍ വേമ്പിലാമറ്റം ബാബു സ്‌കറിയ നടത്തി വരുന്നത്. സ്വന്തം വീട്ടുമുറ്റം എങ്ങനെ വൃത്തിയായി സംരക്ഷിക്കാം എന്ന ചിന്തയില്‍ നിന്നുമാണ് ബാബു സ്‌കറിയ എന്ന കര്‍ഷകന് ജൈവ പച്ചക്കറി തോട്ടം എന്ന ആശയം രൂപപ്പെട്ടത്. അത്ര വിശാലമല്ലാത്ത വീട്ടുമുറ്റത്ത് നൂറോളം ചുവട് വള്ളിപ്പയര്‍ നടുകയും അതിലൂടെ മികച്ച വിളവ് ലഭിച്ച് വരുന്നു. 

ഇതോടൊപ്പം തക്കാളി, പച്ചമുളക്, ചീര, ചാക്കുകളില്‍ വളര്‍ത്തുന്ന മരച്ചീനി എന്നിവയും ഈ കര്‍ഷകന്‍ വീടിനു ചുറ്റും കൃഷി ചെയ്യുന്നുണ്ട്. ഒരു ഘട്ടത്തിലും കീടനാശിനിയോ രാസവളമോ പ്രയോഗിക്കാതെയുള്ള ക്യഷിരീതിയാണ് തുടര്‍ന്ന് വരുന്നത്. ആട്ടിന്‍കാഷ്ഠവും പിണ്ണാക്ക് വളങ്ങളും മാത്രമാണ് പച്ചക്കറി കൃഷിക്ക് ഉപയോഗിക്കുന്നത്. മികച്ച വിളവ് ലഭിച്ചതോടെ പയര്‍ വില്‍പ്പനയിലൂടെ ഭേദപ്പെട്ട വരുമാനവും ലഭിക്കുന്നതായി ബാബു പറയുന്നു. ചക്കുപള്ളം കൃഷി ഓഫീസര്‍ പ്രിന്‍സി ജോണിന്റെ നേത്യത്വത്തിലുള്ള ഉദ്യോഗസ്ഥര്‍ തോട്ടം സന്ദര്‍ശിക്കുകയും ആവശ്യമായ നിര്‍ദ്ദേശങ്ങളും സഹായങ്ങളും നല്‍കി വരുന്നു. ഞങ്ങളും കൃഷിയിലേക്ക് എന്ന പദ്ധതിയുടെ ഭാഗമായി് ആനുകൂല്യങ്ങളും ചക്കുപള്ളം കൃഷി ഓഫീസ് വഴിയും ലഭിച്ച് വരന്നു. ഒരിഞ്ച് സ്ഥലം പോലും പാഴാക്കാതെ എങ്ങനെ ഭക്ഷ്യ ഉല്‍പ്പാദനവും അതിലൂടെ വരുമാനവും കണ്ടെത്താം എന്നതിന് മികച്ച മാതൃകയായിരിക്കുകയാണ് ബാബു സ്‌ക്കറിയയുടെ കൃഷി തോട്ടം.

Eng­lish Summary:Babu with excel­lent veg­etable cul­ti­va­tion in small yard
You may also like this video

Exit mobile version