ട്രാൻസ് ദമ്പതികള്‍ക്ക് കുഞ്ഞ് പിറന്നു. സിയ സഹദ് ട്രാൻസ് ദമ്പതികളാണ് മാതാപിതാക്കളായത്. കോഴിക്കോട് മെഡിക്കൽ കോളേജിലാണ് പുരുഷനായി മാറിയ സഹദ് കുഞ്ഞിന് ജന്മം നൽകിയത്. ഏറെക്കാലത്തെ സിയയുടെ ആഗ്രമാണ് സഹദിലൂടെ യാഥാര്‍ഥ്യമായത്.
ബ്രെസ്റ്റ് റിമൂവ് ചെയ്ത് ട്രാന്‍സ്‌മെന്‍ ആവാനുള്ള തയ്യാറെടുപ്പിനിടയിലും സിയയുടെ സ്വപ്നം യാഥാര്‍ഥ്യമാക്കാൻ സഹദ് ഗർഭം ധരിക്കുകയായിരുന്നു.
ജാതിയുടേയോ മതത്തിന്റേയോ ലിംഗത്തിന്റേയോ അതിർ വരമ്പുകൾ ഇല്ലാതെ കുഞ്ഞിനെ വളർത്തണം, അതു കൊണ്ട് തത്കാലം കുഞ്ഞിന്റെ ജെൻഡർ വെളിപ്പെടുത്തുന്നില്ലെന്നാണ് സിയയുടേയും സഹദിന്റേയും തീരുമാനം. കോഴിക്കോട് സ്വദേശിയായ സിയ നര്‍ത്തകിയും നൃത്താധ്യാപികയുമാണ്. സ്വകാര്യസ്ഥാപനത്തില്‍ അക്കൗണ്ടന്റായ സഹദ് ചികിത്സ തുടങ്ങിയതുമുതല്‍ ഒരു വര്‍ഷത്തിലേറെയായി അവധിയിലാണ്.
English Summary: Baby born to trans couple
You may also like this video