Site icon Janayugom Online

അമ്മയോടൊപ്പം പുഴയിൽ വീണ കുഞ്ഞ് മരിച്ച സംഭവം: പൊലിസ് മൊഴിയെടുത്തു

 

പാനൂരിനടുത്തെ പാത്തിപ്പാലത്ത് അമ്മയും കുഞ്ഞും ദുരൂഹ സാഹചര്യത്തിൽ പുഴയിൽ വീണ നിലയിൽ കണ്ടെത്തി സംഭവത്തിൽ പൊലിസ് മൊഴിയെടുത്തു.

തലശ്ശേരി കോടതി ജീവനക്കാരൻ പത്തായക്കുന്നിലെ കെ. പി ഷിനുവിൻ്റെ ഭാര്യ സോനയും മകൾ അൻവിതയുമാണ് പുഴയിൽ വീണത്. കരച്ചിൽ കേട്ട് ഓടിയെത്തിയ നാട്ടുകാർ അമ്മയെ രക്ഷപ്പെടുത്തുകയായിരുന്നു. സോനയുടെ മൊഴിയെടുത്തു. ഭർത്താവ് ഷിനു പുഴയിലേക്ക് തള്ളിയിട്ടെന്നാണ് പറയുത്.

കഴിഞ്ഞ വെള്ളിയാഴ്ച്ച രാത്രി ഏഴു മണിയോടെയാണ് നാടിനെ നടുക്കിയ സംഭവം നടന്നത് പാനൂരിനടുത്തെ പാത്തിപ്പാലം വളള്യായി റോഡിൽ ജല അതോരിറ്റിക്ക് സമീപത്തെ ചാത്തൻമൂല ഭാഗത്തെ പുഴയിലാണ് ദുരുഹ സാഹചര്യത്തിൽ അമ്മയെയും കുഞ്ഞിനെയും വീണ നിലയിൽ കണ്ടത്. അമ്മയുടെ നിലവിളി കേട്ട നാട്ടുകാർ രക്ഷപ്പെടുത്തുകയായിരുന്നു. കുട്ടിയെ ഒരു കിലോമീറ്റർ അപ്പുറത്ത് നിന്നു കണ്ടെത്തി. കതിരൂർ സി. ഐ കെ. വി മഹേഷ്, പ്രിൻസിപ്പൽ എസ്. ഐ അനുലാൽ, എസ്. എസ്. പി എസ്. ഐ മനോങ്, സ്പെഷ്യൽ ബ്രാഞ്ച് എസ്. ഐ പ്രസാദ് എന്നിവരുടെ നേതൃത്വത്തിലാണ് മൊഴിയെടുത്തത്. 302,307 വകുപ്പുകൾ ചേർത്ത് പൊലിസ് കേസെടുത്തു.

Exit mobile version