Site iconSite icon Janayugom Online

പശ്ചാത്തല വികസനം ഇഴയുന്നു, ഭാരത് മാല പദ്ധതിയും പാതിവഴിയില്‍

roadroad

കേന്ദ്രസര്‍ക്കാരിന്റെ അടിസ്ഥാന സൗകര്യ വികസന പദ്ധതികള്‍ ഇഴഞ്ഞുനീങ്ങുന്നതായി റിപ്പോര്‍ട്ട്. 150 കോടിയോ അതിൽ കൂടുതലോ നിക്ഷേപമുള്ള 448 അടിസ്ഥാന സൗകര്യ വികസന പദ്ധതികൾക്കായി 5.55 ലക്ഷം കോടിയിലേറെ അധികചെലവ് വന്നതായും സ്ഥിതിവിവര-പദ്ധതി നിര്‍വഹണ മന്ത്രാലയത്തിന്റെ റിപ്പോർട്ടില്‍ പറയുന്നു. 2023–24ലെ മൂന്നാം പാദത്തിലെ പദ്ധതിളെക്കുറിച്ചുള്ള ത്രൈമാസ പദ്ധതി നിര്‍വഹണ നിലവാര റിപ്പോർട്ടിൽ (ക്യുപിഐഎസ്ആർ) 1,897 പദ്ധതികളാണ് ഉള്‍പ്പെട്ടിരിക്കുന്നത്. ഇതില്‍ 448 പദ്ധതികൾക്ക് 5,55,352.41 കോടി രൂപ അധികമായി ചെലവായി. ഇത് അനുവദിച്ച തുകയുടെ 65.2 ശതമാനമാണെന്ന് പിടിഐ റിപ്പോർട്ട് ചെയ്തു. 

292 പദ്ധതികൾ 2,89,699.46 കോടി അധികചെലവുണ്ടാക്കി. 276 പദ്ധതികൾ സമയവും ചെലവും നിയന്ത്രിക്കാനായില്ല. 307 പദ്ധതികളുടെ ഒറിജിനൽ അല്ലെങ്കിൽ പൂർത്തിയാകുമെന്ന് പ്രതീക്ഷിക്കുന്ന തീയതി റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും അല്ലെങ്കിൽ കാലഹരണപ്പെട്ടതായും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. ഭൂമി ഏറ്റെടുക്കുന്നതിലെ കാലതാമസം, വനം, പരിസ്ഥിതി അനുമതികൾ, ക്രമസമാധാന പ്രശ്നങ്ങൾ എന്നിവ പദ്ധതി വൈകുന്നതിന് കാരണമായി റിപ്പോര്‍ട്ടില്‍ പറയുന്നു.
ഭാരത്‌മാല പദ്ധതിയും ഇഴഞ്ഞുനീങ്ങുകയാണെന്ന് റോഡ്, ഗതാഗത, ഹൈവേ മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ദേശീയ പാതകളുടെ അംഗീകാരവും ലേലവും 2024 സാമ്പത്തിക വർഷത്തിൽ 34 ശതമാനത്തിന്റെ കുറവ് രേഖപ്പെടുത്തി. 13,290 കിലോമീറ്റർ എന്ന ലക്ഷ്യത്തിൽ 8,581 കിലോമീറ്റര്‍ ഹൈവേ നിർമ്മാണത്തിനാണ് കരാര്‍ നല്‍കിയിട്ടുള്ളതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഭാരത്‌മാല പദ്ധതിയുടെ ചെലവ് വർധിച്ചതിനാല്‍ മന്ത്രിസഭാ അംഗീകാരമില്ലാതെ കരാറുകള്‍ നല്‍കരുതെന്ന് കേന്ദ്ര ധനമന്ത്രാലയം നേരത്തെ റോഡ്, ഗതാഗത, ഹൈവേ മന്ത്രാലയത്തോട് ആവശ്യപ്പെട്ടിരുന്നു. 

Eng­lish Sum­ma­ry: Back­ground devel­op­ment drags on

You may also like this video

Exit mobile version