Site iconSite icon Janayugom Online

പാകിസ്ഥാനെ പിന്തുണച്ച തുര്‍ക്കിക്ക് തിരിച്ചടി; ബുക്കിങ്ങുകള്‍ റദ്ദാക്കി ഇന്ത്യൻ ട്രാവൽ ഏജൻസികൾ

ഇന്ത്യക്കെതിരായ സംഘർഷത്തിൽ പാകിസ്ഥാനെ പിന്തുണച്ചതിന് പിന്നാലെ, തുർക്കിയോടും അസർബൈജാനോടും ശക്തമായ നിലപാട് സ്വീകരിച്ച് ഇന്ത്യൻ ട്രാവൽ കമ്പനികളും ഏജൻസികളും. ട്രാവൽ ഓപ്പറേറ്റർമാരും സ്റ്റാർട്ടപ്പുകളും പാക്കേജുകളെല്ലാം താൽക്കാലികമായി റദ്ദാക്കുകയാണന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യ- പാക് സംഘർഷത്തിൽ പാകിസ്ഥാന് അനുകൂലമായി ഇരു രാജ്യങ്ങളും നിലപാട് സ്വീകരിച്ചത് ഇന്ത്യൻ വിനോദ സഞ്ചാരികളെ മാറിചിന്തിക്കാൻ പ്രേരിപ്പിച്ചുവെന്നാണ് വിവരം. തുർക്കിയുടെ ഡ്രോണുകൾ ഉപയോഗിച്ചാണ് പാകിസ്ഥാൻ ഇന്ത്യയെ ആക്രമിച്ചത്.

“തുർക്കിയിലേക്കും അസർബൈജാനിലേക്കുമുള്ള എല്ലാ പുതിയ യാത്രാ പ്ലാനുകളും ഞങ്ങൾ ഇപ്പോൾ താൽക്കാലികമായി നിർത്തുകയാണ്,” പിക്ക് യുവർ ട്രെയിലിന്റെ സഹസ്ഥാപകൻ ഹരി ഗണപതി പറഞ്ഞു. ട്രാവൽ പ്ലാറ്റ്‌ഫോമായ ഈസ് മൈ ട്രിപ്പിന്റെ സ്ഥാപകനും ചെയർമാനുമായ നിഷാന്ത് പിറ്റി തുർക്കിയിലേക്കും അസർബൈജാനിലേക്കും യാത്ര ചെയ്യുന്നത് ഒഴിവാക്കാൻ ആളുകളോട് നിര്‍ദേശിച്ചു. കഴിഞ്ഞ വർഷം മാലിദ്വീപ് കണ്ടതിനേക്കാൾ വലുതായിരിക്കും തുർക്കിയിലും അസർബൈജാനിലും ഉണ്ടാകുന്ന ആഘാതം എന്നാണ് വിലയിരുത്തല്‍

Exit mobile version