Site iconSite icon Janayugom Online

മോശം കാലാവസ്ഥ; അമർനാഥ് തീർത്ഥാടന യാത്ര നിർത്തിവച്ചു

മോശം കാലാവസ്ഥയെ തുടര്‍ന്ന് അമർനാഥ് തീർത്ഥ യാത്ര വീണ്ടും നിർത്തിവച്ചു. ഗുഹാക്ഷേത്ര പ്രദേശത്ത് ശക്തമായ മഴ തുടരുന്നതിനാലാണ് തീർത്ഥാടനയാത്ര താൽക്കാലികമായി നിർത്തിവച്ചത്.

ദുരന്തത്തെ തുടർന്ന് തടസ്സപ്പെട്ട തീർത്ഥാടനയാത്ര ഇന്ന് പുന:രാരംഭിച്ചു മണിക്കൂറുകൾക്കകമാണ് വീണ്ടും നിർത്തിവച്ചത്. അമർനാഥ് ദുരന്തത്തിൽ ഇതുവരെ 16 പേർ മരിച്ചു. ഇനിയും 35ഓളം പേരെ കണ്ടെത്താൻ ഉണ്ടെന്നാണ് റിപ്പോർട്ടുകൾ. കാണാതായവർക്ക് വേണ്ടിയുള്ള തെരച്ചിൽ തുടരുകയാണ്.

Eng­lish summary;bad weath­er; Amar­nath pil­grim­age stoped

You may also like this video;

Exit mobile version