Site iconSite icon Janayugom Online

ബാഡ്മിന്റണ്‍ ലോക ചാമ്പ്യന്‍ഷിപ്പ്: മലയാളി താരം എച്ച് എസ് പ്രണോയ് പ്രീക്വാര്‍ട്ടറില്‍

ബാഡ്‌മിന്റണ്‍ ലോക ചാമ്പ്യന്‍ഷിപ്പില്‍ മലയാളി താരം എച്ച് എസ് പ്രണോയ് പ്രീക്വാര്‍ട്ടറില്‍. ലോക രണ്ടാം നമ്പര്‍ താരം ജാപ്പനീസ് താരം കെന്റോ മൊമൊന്റയെയാണ് പ്രണോയ് തകര്‍ത്തത്. 54 മിനിറ്റ് നീണ്ട പോരാട്ടത്തിനൊടുവിലാണ് വിജയം. 21–17, 21–16. പ്രീക്വാര്‍ട്ടറില്‍ ഇന്ത്യയുടെ തന്നെ ലക്ഷ്യ സെന്നാണ് പ്രണോയിയുടെ എതിരാളി.
ലൂയിസ് എന്‍റിക്കിനെയാണ് രണ്ടാം റൗണ്ടില്‍ ല­ക്ഷ്യ സെന്‍ മറികടന്നത്. നേരിട്ടുള്ള ഗെയിമിലായിരുന്നു ലക്ഷ്യയുടെ വിജയം. 21–17, 21–10 എന്ന സ്കോറിനാണ് ഇന്ത്യന്‍ താരം വിജയിച്ചത്.
പുരുഷ ഡബിള്‍സില്‍ ഇന്ത്യയുടെ ചിരാഗ് ഷെട്ടി-സാത്വിക് സായ്‌രാജ് റങ്കിറെഡി സഖ്യം ഗ്വാട്ടിമലയുടെ മറോക്വിന്‍-സോളിസ് സഖ്യത്തെ തകര്‍ത്തു. അനായാസമായിരുന്നു ഇന്ത്യന്‍ സഖ്യത്തിന്റെ ജയം. 21–8, 21–10 എന്ന സ്കോറിനാണ് ജയം.
അതേ സമയം വനിത ഡബിള്‍സില്‍ ഗായത്രി ഗോപിചന്ദ്-ട്രീസ ജോളി കൂട്ടുകെട്ട് രണ്ടാം റൗണ്ടില്‍ തോല്‍വിയേറ്റ് വാങ്ങി. മലേഷ്യയുടെ ലോക റാങ്കിങ്ങിലെ 11-ാം നമ്പര്‍ താരങ്ങളോട് 8–21, 17–21 എന്ന സ്കോറിനായിരുന്നു പരാജയം.

Eng­lish Sum­ma­ry: Bad­minton World Cham­pi­onship: Malay­alam play­er HS Pran­noy in prequarters

you may like this video also

Exit mobile version