Site iconSite icon Janayugom Online

ബഗാന്‍ ചാമ്പ്യന്മ‍ാര്‍

ബംഗളൂരു എഫ്‌­സിയെ വീഴ്ത്തി ഐ­എസ്­­­എല്‍ കിരീടത്തില്‍ മുത്തമിട്ട് മോഹന്‍ ബഗാന്‍ സൂ­പ്പര്‍ ജയന്റ്. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ബ­ഗാന്റെ വിജയം. നിശ്ചി­ത സമയത്ത് ഓരോ ഗോ­ള്‍ വീതം നേടി സമനില പാലിച്ചപ്പോള്‍ എക്സ്­ട്രാടൈ­മിലാണ് ബഗാന്റെ വിജയഗോളെത്തിയത്. മോ­ഹന്‍ ബഗാന്റെ മൂന്നാം ഐഎസ്­എല്‍ കിരീട­മാ­ണി­ത്. ആക്രമണങ്ങളും പ്രത്യാക്രമണങ്ങളുമായി ആദ്യപകുതിയില്‍ ഇരുടീമുകളും മികച്ചുനിന്നു. 20-ാം മിനിറ്റില്‍ ലഭിച്ച മികച്ച അവസരം ബംഗളൂരുവിന് മുതലാക്കാനായില്ല. ഇരുടീമുകളും അവസരങ്ങള്‍ സൃഷ്ടിച്ചിട്ടും പരസ്പരം ഗോള്‍വല ചലിപ്പിക്കാനാകാതിരുന്നതോടെ ആദ്യപകുതി ഗോള്‍രഹിത സമനിലയില്‍ കലാശിക്കുകയായിരുന്നു. 

എന്നാല്‍ 49-ാം മിനിറ്റില്‍ ബ­ഗാന്‍ താരം ആല്‍ബെര്‍ട്ടോ റോഡ്രിഗസിന്റെ സെ­ല്‍ഫ് ഗോളില്‍ ബംഗളൂരുവിന് ലീഡ് സ­മ്മാ­നിച്ചു. എന്നാല്‍ 72-ാം മി­നി­റ്റില്‍ ബഗാന് അനുകൂ­ല­മായ പെ­നാല്‍റ്റിയെത്തി. ല­ക്ഷ്യം തെ­­റ്റാതെ ജേസന്‍ കമ്മി­ന്‍സ് പന്ത് ബംഗളൂ­രുവി­ന്റെ വലയി­ലെത്തിച്ചു. നി­ശ്ചിത സമയത്ത് സമ­നില­യായ­തോടെ എക്സ്ട്രാ­­ടൈ­മി­ലേ­ക്ക് മത്സരം നീ­ണ്ടു. 96-ാം മിനിറ്റില്‍ ജാമി മക്ലാ­ര­നാ­ണ് ബഗാ­ന്റെ മൂന്നാം കി­രീട­ത്തി­ലേക്കുള്ള വിജയ­ഗോ­ള്‍ നേടിയത്.

Exit mobile version