ബഹ്റൈറിനില്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ അനധികൃതമായി കുടിയേറിയ പതിനായിരത്തോളം ആളുകളെ നാടുകടത്തിയതായി അധികൃതര്‍.രാജ്യത്തുടനീളം നടത്തിയ പരിശോധനകളുടെ കണക്കും, ലേബര്‍ മാര്‍ക്കറ്റ് റെഗുലേറററി അതോറിററി ( എല്‍എം ആര്‍എ ) പുറത്തിറക്കി.
വരും ദിവസങ്ങളിലും ശക്തമായ പരിശോധന നടത്തുമെന്നും നിയമലംഘകര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.കഴിഞ്ഞവർഷം 82,941 പരിശോധനകളും 1,172 സംയുക്ത ക്യാമ്പയിനുകളും നടത്തി. ഇതിലൂടെ 3,245 നിയമലംഘനങ്ങൾ കണ്ടെത്തുകയും 9,873 തൊഴിലാളികളെ നാടുകടത്തുകയും ചെയ്തു. ഈ വർഷം ജൂൺ 29 മുതൽ ജൂലൈ 12 വരെ മാത്രം നടത്തിയ പരിശോധനകളിൽ നിയമം ലംഘിച്ച 19 തൊഴിലാളികളെ അറസ്റ്റ് ചെയ്യുകയും അനധികൃതമായി കുടിയേയേറിയ 242 പ്രവാസികളെ നാടുകടത്തുകയും ചെയ്തതായി പറയപ്പെടുന്നു.നിയമലംഘനങ്ങളും അനധികൃത കുടിയേറ്റങ്ങളും ശ്രദ്ധയിൽപ്പെട്ടാല്‍ www.lmra.gov.bh എന്ന വെബ്സൈറ്റ് വഴിയോ 17506055 എന്ന നമ്പറിലൂടെയോ വിവരമറിയിക്കണമെന്ന് ഉദ്യോഗസ്ഥർ അഭ്യർത്ഥിച്ചു.
ബഹ്റൈൻ സ്വദേശികൾക്ക് തൊഴിലവസരങ്ങൾ നൽകി തൊഴിലില്ലായ്മ നിരക്ക് കുറക്കുന്നതിന്റെ ഭാഗമായി ആണ് ഈ പരിശോധനകൾ എന്നാണ് റിപ്പോർട്ടുകൾ. എന്നാൽ ടൂറിസ്റ്റ് വിസകളുടെ ദുരുപയോഗം തടയാനും തൊഴിലുടമകൾ നൽകുന്ന വർക്ക് പെർമിറ്റുകൾ കൃത്യമായി ഉപയോഗിക്കുണ്ടോ എന്ന് പരിശോധിക്കാനുമാണ് നടപടികളെന്ന് അധികൃതർ വിശദീകരിക്കുന്നു. പരിശോധനകൾ ശക്തമാക്കിയതോടെ ടൂറിസ്ററ് വിസകൾ വർക്ക് പെർമിറ്റുകളാക്കി മാറ്റുന്നത് 87 ശതമാനത്തിലധികം കുറഞ്ഞതായും അധികൃതർ വ്യക്തമാക്കി.

