പർദ്ദ ധരിച്ച സ്ത്രീക്ക് പ്രവേശനം നിഷേധിച്ചുവെന്നാരോപിച്ച് ബഹ്‌റൈനിലെ ഒരു ഇന്ത്യൻ റെസ്റ്റോറന്റ് അധികൃതർ പൂട്ടിച്ചതായി റിപ്പോർട്ട്. ബഹ്‌റൈൻ ടൂറിസം ആൻഡ് എക്‌സിബിഷൻ അതോറിറ്റി സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ബഹ്‌റൈൻ തലസ്ഥാനമായ മനാമയിലെ അദ്‌ലിയ ഏരിയയിലുള്ള ലാന്റൺസ് റെസ്റ്റോറന്റിലാണ് സംഭവം. സംഭവത്തില്‍ മാനേജരെ സസ്പെൻഡ് ചെയ്തതായി റെസ്റ്റോറന്റ് അധികൃതർ പറഞ്ഞു.
രാജ്യത്തിന്റെ നിയമങ്ങൾ ലംഘിക്കുന്ന നയങ്ങൾ നടപ്പിലാക്കുന്ന ഭക്ഷണശാലകൾ ഒഴിവാക്കുമെന്ന് അധികതര്‍ പറഞ്ഞു. ആളുകളോട് വിവേചനം കാണിക്കുന്ന നടപടികള്‍ അംഗീകരിക്കില്ല എന്നും വൃത്തങ്ങള്‍ വ്യക്തമാക്കി. കർണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് ധരിക്കുന്നത് നിരോധിച്ചിരിക്കെയാണ് ബഹ്‌റൈനിൽ സംഭവം.
english summary;Bahrain authorities shut Indian restaurant for allegedly denying entry to woman wearing veil
you may also like this video;