Site iconSite icon Janayugom Online

ബഹ്റൈൻ വാഹനാപകടം; മരിച്ച മലയാളികളുടെ മൃതദേഹം നാട്ടിലെത്തിക്കും

ബഹ്റൈനിലെ ആലിയിലുണ്ടായ വാഹന അപകടത്തിൽ മരിച്ച മലയാളികളുടെ മൃതദേഹം നാട്ടിലേക്കയച്ചു. ഇന്നലെ രാത്രി 9 മണിക്കുള്ള ഒമാൻ എയറിലാണ് മൃതദേഹം നാട്ടിലേക്കയച്ചത്. ഉച്ചക്ക് 11.45 മുതൽ 12.30 വരെ സൽമാനിയ മെഡിക്കൽ സെന്ററിലെ മോർച്ചറിയിൽ മൃതദേഹങ്ങൾ കാണുവാനുള്ള അവസരം ഒരുക്കിയിരുന്നു.

സെപ്റ്റംബർ 1 രാത്രി പത്തു മണിക്കായിരുന്നു അപകടം. ആലിയിൽ ശൈഖ് ഖലീഫ ബിൻ സൽമാൻ ഹൈവേയിൽ 5 അംഗം സഞ്ചരിച്ച കാർ അപകടത്തിൽപെടുകയായിരുന്നു . മരണപെട്ട വരിൽ 4 പേർ മലയാളികളും ഒരു തെലങ്കാന സ്വദേശിയുമാണ്.

മരണപെട്ട എല്ലാവരും മുഹറഖിലെ അൽ ഹിലാൽ ആശുപത്രിയിൽ ജീവനക്കാർ ആയിരുന്നു. HR എക്സിക്യൂട്ടീവ് ആയിരുന്ന മഹേഷിന്റെ ഭാര്യയും അതെ ഹോസ്പിറ്റലിലെ ജീവനക്കാരിയാണ്. ഒരു മകളും ഉണ്ട്. എക്സ് റേ ടെക്‌നിഷ്യൻ ആയിരുന്ന അഖിലിന്റെ വിവാഹ നിശ്ചയം ഒരുമാസം മുന്നേ ആണ് നടന്നത്.

Eng­lish Summary:car acci­dent in bahrain five indi­ans includ­ing four malay­alis died
You may also like this video

 

Exit mobile version