Site iconSite icon Janayugom Online

ബഹ്‌റൈനില്‍ ആദ്യ വാനരവസൂരി സ്ഥിരീകരിച്ചു

ബഹ്‌റൈനില്‍ ആദ്യമായി വാനരവസൂരി സ്ഥിരീകരിച്ചു. വിദേശത്ത് നിന്നും എത്തിയ പ്രവാസിയായ 29കാരനാണ് രോഗം സ്ഥിരീകരിച്ചത്. രോഗ ലക്ഷണളെ തുടര്‍ന്ന് ഇയാളെ ഐസൊലേഷനിലേക്ക് മാറ്റിയതായും ആരോഗ്യമന്ത്രാലയം അറിയിച്ചു. രോഗിയുമായി സമ്പര്‍ക്കത്തിലുള്ള വരെ കണ്ടെത്തി രോഗ വ്യാപനം തടയുന്നതിനുള്ള നടപടികളും ചെയ്തു വരികയാണ്.

അതേസമയം ഇന്ത്യയില്‍ ഒരാള്‍ക്ക് കൂടി കുരങ്ങുവസൂരി സ്ഥിരീകരിച്ചു. നൈജീരിയയില്‍ നിന്ന് ഡല്‍ഹിയിലെത്തിയ 30 കാരിക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ഡല്‍ഹിയിലെ എട്ടാമത്തെ കുരങ്ങുവസൂരി കേസായിഇത്.

ലോകാരോഗ്യ സംഘടനയുടെ കണക്ക് അനുസരിച്ച് നൂറ് രാജ്യങ്ങളിലായി 41000 പേർക്കാണ് കഴിഞ്ഞ ഓഗസ്റ്റ് വരെ രോഗം സ്ഥിരീകരിച്ചത്.

Eng­lish Sum­ma­ry: bahrain detect­ed first mon­key­pox case
You may also like this video

Exit mobile version