Site iconSite icon Janayugom Online

ബഹ്‌റൈൻ നവകേരള; തൊഴിലാളി ദിനം തൊഴിലാളികളോടൊപ്പം ആഘോഷിച്ചു

ബഹ്‌റൈൻ നവകേരള ഈ വർഷത്തെ തൊഴിലാളി ദിനം ബുർഹാമായിലുള്ള സിയാം ഗാരേജ് കമ്പനി തൊഴിലാളികളുടെ താമസസ്ഥലത്ത് വച്ച് സമുചിതമായ് ആഘോഷിച്ചു. മെയ് ദിനത്തിന്റെ ഉത്ഭവവും പ്രാധാന്യവും വിവരിച്ചതിനൊപ്പം തൊഴിലാളികളുടെ അവകാശത്തെയും കടമയെപ്പറ്റിയുംബോധവാന്മാർആകണമെന്നുംമുഖ്യസന്ദേശംനൽകിയബഹ്‌റൈനിലെ പ്രശസ്ത സാഹിത്യകാരിയും നിരവധി പുസ്തക രചയിതാവുമായ ശ്രീമതി. ശബനി വാസുദേവ് അവരുടെ മെയ് ദിന സന്ദേശത്തിൽ പറഞ്ഞു.

കോർഡിനേഷൻ സെക്രട്ടറിയും ലോക കേരള സഭാ അംഗവുമായ ഷാജി മൂതലയുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ലോക കേരള സഭാ അംഗം ജേക്കബ് മാത്യു, നവകേരള ജനറൽ സെക്രട്ടറി എ. കെ സുഹൈൽ കോർഡിനേഷൻ കമ്മറ്റി അംഗങ്ങളായ പ്രവീൺ മേല്പത്തൂർ, എസ്. വി ബഷീർ ‚കമ്പനി പ്രതിനിധി ഗോപകുമാർ എന്നിവർ ആശംസകൾ അറിയിച്ചു. ജോ.സെക്രട്ടറി പ്രശാന്ത് മാണിയത്ത് സ്വാഗതവും എക്സികുട്ടീവ് കമ്മറ്റി അംഗം രഞ്ജിത്ത്. കെ നന്ദിയും പറഞ്ഞു.കോർഡിനേഷൻ കമ്മറ്റി അംഗം രാജ് കൃഷ്ണയുടെ നേതൃത്വത്തിൽ തൊഴിലാളികൾക്കായി വിവിധ വിനോദ വിജ്ഞാന പരിപാടികൾ നടത്തുകയും സ്നേഹ വിരുന്നോടുകൂടി പരിപാടികൾ സമാപിച്ചു.

Exit mobile version