Site iconSite icon Janayugom Online

ബഹ്‌റൈൻ നവകേരളയുടെ ടോക്ക് ഷോയും സംവാദവും ശ്രദ്ധേയമായി

ബഹ്റൈൻ നവകേരളയുടെ ആഭിമുഖ്യത്തിൽ ‘സമകാലിക ഇന്ത്യയിലെ സാംസ്കാരിക അധിനിവേശങ്ങൾ’ എന്ന വിഷയത്തെ ആസ്പദമാക്കി അദ്ലിയയിലെ ഔറ സെൻ്ററിൽ നടന്ന ടോക് ഷോയും സംവാദവും ശ്രദ്ധേയമായ് മാറി. നരേന്ദ്ര ധാബോൽക്കറിൻ്റെയും ഗോവിന്ദ് പൻസാരെയുടെയും ഗൗരീലങ്കേഷിൻ്റെയുമൊക്കെ കൊലപാതകങ്ങളിൽ തുടങ്ങി എമ്പുരാൻ സിനിമാ വിവാദവും വഖഫ് ബിൽ വരെയുള്ള സാംസ്കാരിക അധിനിവേശങ്ങൾ ചർച്ച ചെയ്ത് സംഘടനാ പ്രതിനിധികൾ വ്യത്യസ്ഥമായ നിലപാടുകൾ വ്യക്തമാക്കി. ടോക് ഷോയും സംവാദവും രാജ്യം നേരിടുന്ന കടുത്ത വെല്ലുവിളികൾക്കെതിരെ ജനാധിപത്യ — മതേതര ബദലിന് ആഹ്വാനം ചെയ്തും മതനിരപേക്ഷ കക്ഷികളുടെ ഐക്യം ശക്തിപ്പെടുത്തേണ്ടതിൻ്റെ പ്രാധാന്യം ഊട്ടിയുറപ്പിച്ചുമായിരുന്നു ടോക് ഷോ അവസാനിച്ചത്.

എസ്.വി. ബഷീർ മോഡറേറ്ററായ ടോക്ക് ഷോയിൽ ബെഹ്റൈനിലെ വിവിധ കലാ-സാഹിത്യ — രാഷ്ടീയ — സാംസ്കാരിക സംഘടനകളെ പ്രതിനിധീകരിച്ച് ഇ.എ.സലിം, ബിനു മണ്ണിൽ, ഡോകടർ ചെറിയാൻ, ബിജു ജോർജ്ജ്, സോവിച്ചൻ ചെന്നാട്ട്ശ്ശേരി, ആർ.പവിത്രൻ, ഷെർലി സലിം, രജിത സുനിൽ, ശബിനി വാസുദേവ്, സൽമാൻ ഫാരിസ്, ഇ.വി.രാജീവൻ, കെ.ആർ.നായർ, റഫീഖ് തോട്ടക്കര, ചെമ്പൻ ജലാൽ, യു.കെ.അനിൽ, റഫീഖ് അബ്ദുല്ല, ജ്യോതിഷ് പണിക്കർ, രൺജൻ ജോസഫ്. അനു ബി കുറുപ്പ്, ബാബു കുഞ്ഞിരാമൻ, ജലീൽ മല്ലപ്പള്ളി, ഉമ്മർ കൂട്ടില്ലാടി, മനോജ് മയ്യണ്ണൂർ, മൊഹമ്മദ്‌ മാറഞ്ചേരി, ഷാജി മുതല, ജേക്കബ് മാത്യു, എ.കെ.സുഹൈൽ, സുനിൽദാസ്, അസീസ് ഏഴംകുളം, റെയ്സൺ വർഗ്ഗീസ്, പ്രവീൺ മേൽപ്പത്തൂർ, പ്രശാന്ത് മാണിയൂർ, എം.സി. പവിത്രൻ, ഷാജഹാൻ കരുവണ്ണൂർ, രാജ് കൃഷ്ണ, രജീഷ് പട്ടാഴി, മനോജ്‌ മഞ്ഞക്കാല, രാജു സക്കായി, ചെറിയാൻ മാത്യു, നിഷാന്ത്, സഫ്വാൻ, നിഷാദ് എന്നിവർ പങ്കെടുത്തു.

Exit mobile version