Site iconSite icon Janayugom Online

ബഹ്റൈനിൽ കനത്ത ചൂടും ഈർപ്പവും തുടരും; ജാഗ്രത നിർദേശം പുറപ്പെടുവിച്ച് അധികൃതർ

ബഹ്റൈനിൽ വരുന്ന ദിവസങ്ങളിൽ വേനൽക്കാലത്തെ ഏറ്റവും കനത്ത ചൂടും ഉയർന്ന ഈർപ്പവും അനുഭവപ്പെടുമെന്ന് മുന്നറിയിപ്പ്. ഗൾഫ് മേഖലയിൽ ഓഗസ്റ്റ് മാസം പൊതുവേ ഏറ്റവും ചൂടുള്ളതും ഈർപ്പമുള്ളതുമായ മാസമായാണ് കണക്കാക്കപ്പെടുന്നത്. ഈ ആഴ്ചാവസാനവും കനത്ത ചൂട് തുടർന്നേക്കാം. ഈ ദിവസങ്ങളിൽ പകലും രാത്രിയും ഉയർന്ന ചൂടും ഈർപ്പവും നിറഞ്ഞതായിരിക്കും. മണിക്കൂറിൽ 5 മുതൽ 10 നോട്ടുകൾ വരെ വേഗതയിൽ കാറ്റ് വീശാനും ഉച്ചതിരിഞ്ഞ് ഇത് 10 മുതൽ 15 നോട്ടുകൾ വരെയായി വർധിക്കാനും സാധ്യതയുണ്ട്. കടലിലെ തിരമാലകൾ 1 മുതൽ 3 അടി വരെ ഉയരാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ പ്രവചനം പറയുന്നു.

Exit mobile version