അവർക്ക്
നമ്മൾ
പണ്ടേ മദ്രാസികളാണ്
നമ്മൾ അത് എത്ര തവണ തിരുത്തി
അവരാരും ചെവിക്കൊണ്ടില്ല
ഇന്നും
നമ്മൾ അവർക്ക്
മദ്രാസികളാണ്
പിന്നീടവർ
ജീവിതം തേടി ഇവിടെയും വന്നു
നമ്മളവരെ നമുക്ക് വഴങ്ങുന്ന
ഒരു പേരിട്ട് വിളിച്ചു
ബംഗാളി
അവരും തിരുത്തി
ഞങ്ങൾ ബംഗാളികളല്ലാ
നമുക്കറിയാം
വന്നവരെല്ലാം
ബംഗാളികളല്ലെന്ന്
എന്നാലും
നമ്മൾ അവരെ അങ്ങനെയേ വിളിക്കൂ
അങ്ങനെയേ വിളിക്കാവൂ
ങ്ഹാ
അവരും അറിയണമല്ലോ ഭാഷകൊണ്ട്
മുറിപ്പെട്ടവന്റെ
നീറ്റൽ