Site iconSite icon Janayugom Online

നടന്റെ കാർ തകർത്ത കേസിൽ പ്രതികൾക്ക് ജാമ്യം

കോൺഗ്രസ്സ് നടത്തിയ വഴി തടയൽ സമരത്തിനിടയിൽ നടൻ ജോജു ജോർജിന്റെ കാർ തകർത്ത കേസിൽ അറസ്റ്റിലായ മുൻ മേയർ ടോണി ചമ്മിണി ഉൾപ്പെടെയുള്ള അഞ്ചു കോൺഗ്രസ്സ് നേതാക്കൾക്ക് ജാമ്യം ലഭിച്ചു. ഉപാധികളോടെയാണ് എറണാകുളം സിജെഎം കോടതി ജാമ്യം അനുവദിച്ചത്. 

അഞ്ചുപേരും 37,500 രൂപ വീതം കോടതിയിൽ കെട്ടിവയ്ക്കണം. 50, 000രൂപയുടെ രണ്ടു ആൾ ജാമ്യവും നൽകണം. ടോണി ചമ്മിണിയെ കൂടാതെ കോർപ്പറേഷൻ കൗൺസിലർ മനു ജേക്കബ്, ജർജസ് വി ജേക്കബ്, ജോസഫ് മാളിയേക്കൽ, പി ബി ഷെരീഫ് എന്നിവർക്കാണ് ജാമ്യം ലഭിച്ചത്. 

ജോജുവിന്റെ കാറിന് ആറുലക്ഷം രൂപയുടെ നാശനഷ്ടം ഉള്ളതായാണ് പൊലീസ് റിപ്പോർട്ട്. ഈ തുകയുടെ 50 ശതമാനം പ്രതികൾ കോടതിയിൽ സെക്യൂരിറ്റിയായി കെട്ടിവയ്ക്കണം. 

Eng­lish Sum­ma­ry : bail for accused who destruc­t­ed actors car

You may also like this video :

YouTube video player
Exit mobile version