നടന് ദിലീപ് ഉള്‍പ്പെട്ട വധഗൂഢാലോചന കേസില്‍ സൈബര്‍ വിദഗ്ധന്‍ സായ് ശങ്കറിന് ജാമ്യം. ആലുവ കോടതിയാണ് ജാമ്യം അനുവദിച്ചത്. അതേസമയം ദിലീപിന്റെ അഭിഭാഷകൻ പറഞ്ഞിട്ടാണ് രേഖകൾ നീക്കിയതെന്ന് സായ് മൊഴി നൽകിയിട്ടുണ്ട്. ആന്ധ്രപ്രദേശിലെ പുട്ടപര്‍ത്തിയില്‍ ഒളിവില്‍ കഴിയവേയാണ് ഇയാളെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. ദിലീപിന്റെ ഫോണില്‍ നിന്നും വിവരങ്ങള്‍ നശിപ്പിക്കാന്‍ സഹായിച്ചതിനായിരുന്നു അറസ്റ്റ്. സായ് ശങ്കര്‍, ദിലീപിന്റെയും മറ്റ് പ്രതികളുടെയും ഫോണ്‍ വിവരങ്ങള്‍ നശിപ്പിച്ചെന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തല്‍.
English Summary: Bail for cyber expert Sai Shankar
You may also like this video