നടി മഞ്ജു വാര്യരെ ശല്യം ചെയ്ത കേസില്‍ പൊലീസ് അറസ്റ്റ് ചെയ്ത സംവിധായകന് സനല്‍ കുമാര്‍ ശശിധരന് ജാമ്യം. ആലുവ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. അതേസമയം സനല്‍ കുമാറിന്റെ ഫോണ്‍ പൊലീസ് കോടതിയില്‍ ഹാജരാക്കി.സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ചെന്ന മഞ്ജുവാര്യരുടെ പരാതിയിലാണ് സനൽ കുമാറിനെ അറസ്റ്റ് ചെയ്തത്. പാറശാലയിലെത്തി പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
സനല്‍ കുമാര്‍ ശശിധരന് മഞ്ജു വാര്യരോടു പ്രണയാഭ്യര്‍ഥന നടത്തിയിരുന്നു ഇത് നിരസിച്ചപ്പോഴാണ് ശല്യം ചെയ്യല്‍ ആരംഭിച്ചതെന്നുമാണ് പൊലീസിന് നടി പരാതി നല്‍കിയത്. ഇതു വ്യക്തമാക്കുന്ന മൊബൈല്‍ സന്ദേശങ്ങള്‍ അന്വേഷണ സംഘത്തിനു ലഭിച്ചതായി ഡിസിപി വി യു കുര്യാക്കോസ് പറഞ്ഞു.
English Summary:Bail for Director Sanal Kumar Sasidharan
You may also like this video