Site icon Janayugom Online

പി സി ജോർജിന് ജാമ്യം

p c george

മതവിദ്വേഷ പ്രസംഗ കേസിൽ പി സി ജോർജിന് ഹൈക്കോടതി കര്‍ശന ഉപാധികളോടെ ജാമ്യം അനുവദിച്ചു. വ്യവസ്ഥകള്‍ ലംഘിച്ചതിനാല്‍ ജാമ്യം അനുവദിക്കരുതെന്നും ഏതെങ്കിലും രീതിയിൽ ജാമ്യം അനുവദിച്ചാൽ കർശന ഉപാധികളോടെയാകണമെന്നും സർക്കാർ കോടതിയെ ബോധിപ്പിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ പ്രായംകൂടി കണക്കിലെടുത്താണ് കർശന ഉപാധികളോടെ ജാമ്യം അനുവദിച്ചത്. 

തിരുവനന്തപുരത്ത് രജിസ്റ്റർ ചെയ്ത കേസിലാണ് കോടതി ജാമ്യം നൽകിയത്. ജാമ്യം നൽകിയാൽ ജോർജിനെ എങ്ങനെ നിയന്ത്രിക്കുമെന്നതാണ് പ്രശ്നമെന്ന് സർക്കാർ അഭിഭാഷകൻ കോടതിയോടു പറഞ്ഞു. വിദ്വേഷ പ്രസംഗം സമൂഹത്തിലുണ്ടാക്കിയ പ്രത്യാഘാതം കണക്കിലെടുക്കണമെന്നും സർക്കാർ ആവശ്യപ്പെട്ടു.
അതേസമയം ജോർജ് പാഠം പഠിച്ചു, ഇനി കുറ്റകൃത്യം ആവർത്തിക്കില്ലെന്ന് ജോർജിന്റെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. ജാമ്യത്തിന് ഏത് ഉപാധിയും അംഗീകരിക്കാമെന്നും അഭിഭാഷകൻ പറഞ്ഞു. 

Eng­lish Summary:Bail for PC George
You may also like this video

Exit mobile version