Site icon Janayugom Online

സുള്ളി ഡീല്‍സ് പ്രതികള്‍ക്ക് ജാമ്യം

ഏറെ വിവാദമായ സുള്ളി ഡീല്‍സ് മൊബൈല്‍ ആപ്ലിക്കേഷന്റെ സൂത്രധാരന്മാര്‍ക്ക് ജാമ്യം അനുവദിച്ച് ഡല്‍ഹി ഹൈക്കോടതി. കേസിലെ പ്രതികളായ നീരജ് ബിഷ്‌ണോയിക്കും ഓംകാരേശ്വര്‍ ഠാക്കൂറിനുമാണ് ജാമ്യം ലഭിച്ചത്. മാനുഷിക പരിഗണനയുടെ അടിസ്ഥാനത്തിലാണ് ജാമ്യം അനുവദിക്കുന്നതെന്ന് കോടതി പറഞ്ഞു.

കര്‍ശന വ്യവസ്ഥകളോടെയാണ് ജാമ്യം. തെളിവുകള്‍ നശിപ്പിക്കരുതെന്നും പരാതിക്കാരെ ഭീഷണിപ്പെടുത്തരുതെന്നും പ്രതികള്‍ക്ക് കോടതി നിര്‍ദേശം നല്‍കി. മുസ്ലീം സ്ത്രീകള്‍ വില്‍പ്പനയ്ക്ക് എന്ന പേരില്‍ വിവാദമായ സുള്ളി ഡീല്‍സ് ആപ്പുമായി ബന്ധപ്പെട്ടവരെ ജനുവരി മാസത്തിലാണ് അറസ്റ്റ് ചെയ്തിരുന്നത്.

ട്വിറ്ററില്‍ ഗ്രൂപ്പുണ്ടാക്കി മുസ്ലീം സ്ത്രീകളെ അപകീര്‍ത്തിപ്പെടുത്താനും പ്രതികള്‍ ശ്രമം നടത്തിയിരുന്നു. ‘സുള്ളി ഡീല്‍’ എന്ന ആപ്പിന് പിന്നാലെ ‘ബുള്ളി ബായ്’ ആപ്ലിക്കേഷനും ഇത്തരത്തില്‍ മുസ്ലീം സ്ത്രീകള്‍ക്ക് എതിരെ വിദ്വേഷ പ്രചാരണങ്ങള്‍ നടത്തിയിരുന്നു.

eng­lish summary;Bail for Sul­ly Deals accused

you may also like this video;

Exit mobile version