Site iconSite icon Janayugom Online

ഛത്തീസ്‌ഗഡിൽ ക്രൈസ്തവ ദേവാലയത്തില്‍ ബജ്‌റംഗ്ദൾ ആക്രമണം; പാസ്റ്ററുടെ കൈ ഇരുമ്പ് വടികൊണ്ട് അടിച്ചൊടിച്ചു

ഛത്തീസ്‌ഗഡിൽ ക്രൈസ്തവ വിഭാഗത്തിനു നേരെ വീണ്ടും ആക്രണം അഴിച്ചുവിട്ട് ബജ്‌റംഗ്ദൾ പ്രവര്‍ത്തകര്‍. ദുർഗ് ജയിലിനു സമീപം കഴിഞ്ഞ 30 വർഷമായി പ്രവർത്തിച്ചുവരുന്ന ആരാധനാലയത്തിന് നേരെയാണ് ഇന്ന് രാവിലെയാണ് വീണ്ടും ആക്രമണം ഉണ്ടായത്. ഞായറാഴ്ചകളില്‍ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷക്കിടെ ഒരു കൂട്ടം ബജ്‌റംഗ്ദൾ പ്രവർത്തകർ എത്തി മതപരിവർത്തനം അടക്കമുള്ള കാര്യങ്ങൾ ആരോപിച്ചുകൊണ്ട് ആക്രമണം നടത്തുകയായിരുന്നു.

ഇരുമ്പ് ദണ്ഡ് കൊണ്ടുള്ള ആക്രമണത്തിൽ പാസ്റ്ററുടെ കൈ ഒടിഞ്ഞു. ജോൺ ജോനാഥൻ എന്ന പാസ്റ്റർക്കാണ് ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റത്. സംഭവത്തിനെതിരെ കടുത്ത പ്രതിഷേധം ഉയരുന്നുണ്ട്. പൊലീസിന്റെ സാന്നിധ്യത്തിൽ തന്നെയാണ് ആക്രമണം നടന്നത്. ആരാധനാലയത്തിലെത്തിയ മറ്റ് വിശ്വാസികൾക്കും ആകാരമാണത്തിൽ പരുക്കേറ്റിട്ടുണ്ട്.സംഭവത്തിൽ പൊലീസ് ഇതുവരെ കേസ് രജിസ്റ്റർ ചെയ്തിട്ടില്ല.

കഴിഞ്ഞ കുറെ നാളുകളായി ഛത്തീസ്‌ഗഡിലെ നിരവധി ക്രിസ്ത്യൻ ആരാധനാലയങ്ങൾക്ക് നേരെ ബജ്‌രംഗ്ദൾ നിരന്തരം ആക്രമണങ്ങള്‍ നടത്തിവരുകയാണ്. 

Exit mobile version