Site iconSite icon Janayugom Online

അല്‍ഫാം കഴിച്ച 15 പേര്‍ക്ക് ഭക്ഷ്യ വിഷബാധ ; ബേക്കറി ആരോഗ്യവകുപ്പ് അടച്ചു പൂട്ടി

അമ്പലവയലില്‍ ബേക്കറിയില്‍ നിന്നും ഭക്ഷണം കഴിച്ച 15 ല്‍ അധികം പേര്‍ക്ക് ഭക്ഷ്യ വിഷബാധയേറ്റു. ഫേമസ് ബേക്കറില്‍ നിന്നും ഭക്ഷണം കഴിച്ചവര്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. സംഭവത്തില്‍ ആരോഗ്യവകുപ്പ് പരിശോധന നടത്തി ബേക്കറി അടച്ചു പൂട്ടി. റിപ്പോര്‍ട്ട് കമ്മീഷണര്‍ക്ക് കൈമാറും. നവംമ്പര്‍ മൂന്നാം തീയതി മുതല്‍ ഇവിടെ നിന്നും ഭക്ഷണം കഴിച്ചവര്‍ക്കാണ് ഭഷ്യവിഷബാധയേറ്റത്. ഇവര്‍ സ്വകാര്യ ഹോസ്പിറ്റലുകളില്‍ ചികിത്സയിലാണ്.

ബുധനാഴ്ച ബേക്കറിയില്‍നിന്ന് അല്‍ഫാം കഴിച്ച റെസ്റ്റ് ഹൗസ് സ്വദേശികളായ ചേലക്കാട് വീട്ടില്‍ ഉഷ (43), മക്കളായ വത്സരാജ് (21), മരുമകള്‍ ഷഹന ഷെറിന്‍ എന്നിവര്‍ ഇപ്പോഴും പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

വയറിളക്കവും ഛര്‍ദിയും അനുഭവപ്പെട്ടവര്‍ വിവിധ ആശുപത്രികളില്‍ ചികിത്സ തേടി. പ്രധാനമായും ബേക്കറിയില്‍നിന്ന് അല്‍ഫാം കഴിച്ചവര്‍ക്കാണ് ബുദ്ധിമുട്ടുകളുണ്ടായത്. ഫുഡ് ആന്റ് സേഫ്റ്റി എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥരും ബേക്കറിയിലെത്തി പരിശോധന നടത്തി. എന്താണ് സംഭവിച്ചതെന്ന് സാന്പിള്‍ പരിശോധന റിപ്പോര്‍ട്ട് വന്നതിന് ശേഷമേ മനസ്സിലാകുയെന്ന് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ അറിയിച്ചു.
eng­lish summary;bakery closed by the health depart­ment due to food poison
you may also like this video;

Exit mobile version