Site iconSite icon Janayugom Online

ബക്രീദ്: ഇന്നും നാളെയും അവധി

ബക്രീദ് പ്രമാണിച്ച് സംസ്ഥാനത്ത് ഇന്നും നാളെയും അവധി. സംസ്ഥാനത്തെ സർക്കാർ സ്ഥാപനങ്ങൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ, നെഗോഷ്യബിൾ ഇൻസ്ട്രമെന്റ്സ് ആക്ടിന്റെയും ഷോപ്സ് ആന്റ് കൊമേഴ്സ്യൽ എസ്റ്റാബ്ളിഷ‌്മെന്റ് ആക്ടിന്റെയും പരിധിയിൽ വരുന്ന സ്ഥാപനങ്ങൾ എന്നിവയ്ക്ക് അവധിയായിരിക്കും.

സംസ്ഥാനത്തെ കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങൾക്കുള്ള ബക്രീദ് അവധി നാളെയായിരിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ ക്ഷേമ ഏകോപന സമിതി അറിയിച്ചു. സംസ്ഥാന സര്‍ക്കാര്‍ ഇന്നും നാളെയും അവധി നിശ്ചയിച്ചതിന്റെ അടിസ്ഥാനത്തിലാണിത്. ഇന്ന് നിയന്ത്രിത അവധിയാണെന്നും ഏകോപന സമിതി അറിയിച്ചു.

Eng­lish Sum­ma­ry: bakrid leave today
You may also like this video

Exit mobile version