Site icon Janayugom Online

ബാലകലാസാഹിതി “കളിയൂഞ്ഞാൽ” ഷാർജയില്‍ സംഘടിപ്പിച്ചു

യുവകലാസാഹിതി ഷാർജയുടെ കുട്ടികളുടെ കൂട്ടായ്മയായ ബാലകലാസാഹിതി ബാലകലാസംഗമം സംഘടിപ്പിച്ചു. ഡിസംബർ 17 ന് ഷാർജ ഇന്ത്യൻ അസോസിയേഷനിൽ വച്ച് “കളിയൂഞ്ഞാൽ” എന്ന പേരിൽ നടത്തിയ പരിപാടി ഇന്ത്യൻ അസോസിയേഷൻ പ്രസിഡണ്ട് അഡ്വ വൈ എ റഹിം ഉദ്ഘാടനം ചെയ്തു.

 

യുവകാലാസാഹിതി ഷാർജ പ്രസിഡണ്ട് ജിബി ബേബി അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ യുവകലാസാഹിതി കോഡിനേഷൻ അസി. സെക്രട്ടറി വിൽസൺ തോമസ്, യുവകലാസാഹിതി സെൻട്രൽ കമ്മറ്റി ജോ. സെക്രട്ടറി നമിത സുബീർ, യുവകലാസാഹിതി ഷാർജ സെക്രട്ടറി അഭിലാഷ് ശ്രീകണ്ഠപുരം, യുവകലാസാഹിതി സെൻട്രൽ കമ്മറ്റി അംഗം സുബീർ അരോൾ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു.

 

 

ബാലകലാസാഹിതി ലീഡർ ശ്രീലക്ഷ്മി സുബാഷ് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ചടങ്ങിന് ബാലകലാസാഹിതി കൺവീനർ സി.പി പത്മകുമാർ സ്വാഗതവും ദേവിക ബൈജു നന്ദിയും രേഖപ്പെടുത്തി. തുടർന്ന് കുട്ടികൾ അവതരിപ്പിച്ച വിവിധ കലാപരിപാടികളും അരങ്ങേറി.
ബലകലാസംഗമത്തിൽ 12 അംഗ എക്സികുട്ടീവ് കമ്മറ്റിയേയും ഭാരവാഹികളേയും തിരഞ്ഞെടുത്തു.

Eng­lish Summary:balakala sahithy orga­nized “Kaliyun­jal” in Sharjah
You may also like this video

Exit mobile version