Site iconSite icon Janayugom Online

ബാലകലാസാഹിതി ഏകദിന വേനൽ ക്യാമ്പ് സംഘടിപ്പിച്ചു

യുവകലാസാഹിതി ഷാർജയുടെ കുട്ടികളുടെ വിഭാഗമായ ബാലകലാസാഹിതി ഇന്ത്യൻ അസോസിയേഷൻ കമ്മ്യൂണിറ്റി ഹാളിൽ ആഗസ്ത് 18 നു ഏകദിന വേനൽ ക്യാമ്പ് സംഘടിപ്പിച്ചു. ഇന്ത്യൻ സ്വാതന്ത്ര്യത്തിന്റെ 78ാം വാർഷികം ആഘോഷിക്കുന്ന വേളയിൽ ചേർന്ന ക്യാമ്പിൽ ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തെയും , നേതാക്കളെയും അടുത്തറിയുന്നതിനായി ക്യാമ്പിന്റെ ആദ്യ സെഷനിൽ വിവിധ പരിപാടികൾ സംഘടിപ്പിക്കുകയുണ്ടായി.

 

കുട്ടികളിൽ ഫിലിം മേക്കിങ്ന്റെ വിവിധ സാധ്യതൾ പരിശീലിപ്പിക്കുകയും അതിനുശേഷം അവർ തന്നെ നിർമ്മിച്ച ഷോർട് ഫിലിമുകൾ പ്രദര്ശിപ്പിക്കുകയും ചെയ്തത് കുട്ടികൾക്കും രക്ഷിതാക്കൾക്കും വേറിട്ട ഒരു അനുഭവം ആയിരുന്നു. 100 ഓളം കുട്ടികൾ ക്യാമ്പിൽ പങ്കെടുത്തു. ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് നിസ്സാര തളങ്കര കുട്ടികളുമായി സംവദിച്ചു. യുവകലാസാഹിതി യൂ എ ഇ രക്ഷാധികാരി പ്രശാന്ത് ആലപ്പുഴ, വിൽസൺ തോമസ് എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു. ദൃശ്യ ഷൈൻ, പ്രിയ നിധി, സുഭാഷ് ദാസ്, സർഗ്ഗ റോയ്, റിനി രവീന്ദ്രൻ എന്നിവർ ക്ലാസ്സുകൾ നയിച്ചു.

ക്യാമ്പിന് ബാലകലാസാഹിതി ജോയിന്റ് കൺവീനർ നവാസ്, യുവകലാസാഹിതി, വനിതാകലാസാഹിതി പ്രവർത്തകർ എന്നിവർ നേതൃത്വം നൽകി. ബാലകലാസാഹിതി സെക്രട്ടറി ദേവിക ബൈജു സ്വാഗതവും അഡ്വ.സ്‌മിൻ സുരേന്ദ്രൻ നന്ദിയും രേഖപ്പെടുത്തി.

Exit mobile version