Site iconSite icon Janayugom Online

നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ബാലമുരുകൻ വിയ്യൂർ ജയിലിൽ നിന്ന് രക്ഷപ്പെട്ടു

നിരവധി ക്രിമിനല്‍ കേസുകളിലെയും മോഷണക്കേസുകളിലെയും പ്രതിയായ കുപ്രസിദ്ധ മോഷ്ടാവ് ബാലമുരുകന്‍ പൊലീസ് കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെട്ടു. തെങ്കാശി സ്വദേശിയായ ബാലമുരുകൻ എന്ന തടവുകാരനാണ് കസ്റ്റഡിയിൽ നിന്നും രക്ഷപ്പെട്ടത്. കൊലപാതകം, കവര്‍ച്ച തുടങ്ങി 50ഓളം കേസുകളിലെ പ്രതിയാണ് ഇയാൾ. നഗരത്തിൽ വ്യാപക പരിശോധന നടത്തുകയാണ് പൊലീസ്. കറുത്ത ഷർട്ടും വെളുത്ത മുണ്ടുമായിരുന്നു കസ്റ്റഡിയിൽ നിന്നും രക്ഷപ്പെടുമ്പോൾ പ്രതിയുടെ വേഷം.

തിങ്കളാഴ്ച രാത്രി 9.45ഓടെയാണ് സംഭവം. തമിഴ്‌നാട് പൊലീസിന് കൈമാറിയ പ്രതിയെ തിരികെ എത്തിക്കുന്നതിനിടെ വിയ്യൂര്‍ സെന്‍ട്രല്‍ ജയില്‍ പരിസരത്തു നിന്നാണ് ഇയാൾ രക്ഷപ്പെട്ടത്. ജയിലിന് തൊട്ടടുത്തുവെച്ച് ഇയാൾ മൂത്രമൊഴിക്കണമെന്ന് പറയുകയും ഇതിനായി പൊലീസ് വാഹനം നിര്‍ത്തിയപ്പോള്‍ രക്ഷപ്പെടുകയുമായിരുന്നു.

Exit mobile version