യുവകലാസാഹിതി ഷാർജയുടെ കുട്ടികളുടെ വിഭാഗമായ ബാലകലാസാഹിതി കൺവെൻഷൻ സംഘടിപ്പിച്ചു .മെയ് 3ന് നടന്ന കൺവെൻഷൻ യുവകലാസാഹിതി യു എ ഇ രക്ഷാധികാരി പ്രശാന്ത് ആലപ്പുഴ ഉത്ഘാടനം ചെയ്തു. തുടർന്ന് കവിയും എഴുത്തുകാരനുമായ ആലങ്കോട് ലീലാകൃഷ്ണൻ കുട്ടികളോട് സംവദിച്ചു . കവിതയും, പാട്ടും , വർത്തമാനങ്ങളുമായി കുട്ടികളോട് സംവദിച്ചത് കുട്ടികൾക്ക് ഏറെ വിജ്ഞാനപ്രദമായ അനുഭവമായി മാറി.
യുവകലാസാഹിതി ഷാർജ യൂണിറ്റ് സെക്രട്ടറി പത്മകുമാർ, പ്രസിഡന്റ് അഡ്വ . സ്മിനു സുരേന്ദ്രൻ , ബാലകലാസാഹിതി കൺവീനർ സന്ധ്യ , ജോയിന്റ് കൺവീനർ സുബിൻ സുധാകർ , അഭിലാഷ് ശ്രീകണ്ഠപുരം , പ്രതീഷ് ചിതറ, അനിൽകുമാർ, മറ്റു എക്സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങങ്ങൾ എന്നിവർ നേതൃത്വം നൽകി
ബാലകാലസാഹിതി ഭാരവാഹികളായി ഇവാന ( പ്രസിഡന്റ് ), ധ്യാൻ ദേവ് (സെക്രട്ടറി ), ദേവകി , അങ്കിത് (വൈസ് പ്രസിഡന്റുമാർ ) , ശിവാനി , വൈഗ (ജോയിന്റ് സെക്രട്ടറിമാർ) എന്നിവരെയും 11 അംഗ എക്സിക്യൂട്ടീവിനെയും തിരഞ്ഞെടുത്തു ,

