Site iconSite icon Janayugom Online

ബാലസോര്‍ ട്രെയിന്‍ അപകടം; സിബിഐ 3 പേരെ അറസ്റ്റ് ചെയ്തു

ബാലസോര്‍ ട്രെയിന്‍ അപകടത്തില്‍ സിബിഐ 3 പേരെ അറസ്റ്റ് ചെയ്തു. മനപ്പൂര്‍മല്ലാത്ത നരഹത്യ, തെളിവ് നശിപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് അറസ്റ്റ്. ട്രെയിന്‍ അപകടത്തില്‍ സിബിഐ നടത്തുന്ന ആദ്യ അറസ്റ്റാണ് ഇത്.

സെക്ഷണല്‍ എഞ്ചിനീയര്‍ അടക്കം മൂന്നുപേരെയാണ് സിബിഐ അറസ്റ്റ് ചെയ്തത്. സീനിയര്‍ സെക്ഷന്‍ എഞ്ചിനീയര്‍ അരുണ്‍ കുമാര്‍ മൊഹന്ത, സെക്ഷന്‍ എഞ്ചിനീയര്‍ മുഹമ്മദ് അമീര്‍ ഖാന്‍. ടെക്‌നീഷ്യന്‍ പപ്പു കുമാര്‍ തുടങ്ങിയവരെയാണ് അറസ്റ്റ് ചെയ്തത്. IPC 304,201 എന്നി വകുപ്പുകള്‍ ചുമത്തിയാണ് അറസ്റ്റ്.

ജൂണ്‍ 2 നാണ് നാടിനെ നടുക്കി മൂന്ന് ട്രെയിനുകള്‍ അപകടത്തില്‍പ്പെട്ടതും 290 ഓളം യാത്രക്കാര്‍ അതിദാരുണ സംഭവത്തില്‍ മരണപ്പെട്ടതും.സിഗ്‌നല്‍ സംവിധാനത്തിന്റെ തകരാറാണ് അപകടത്തിന് കാരണമെന്നതായിരുന്നു റെയില്‍വേയുടെ പ്രാഥമിക നിഗമനം.തുടര്‍ന്ന് അന്വേഷണം സിബിഐക്ക് കൈമാറുകയായിരുന്നു.സിബിഐ അന്വേഷണത്തിന് ഭാഗമായി സൗത്ത് ഈസ്റ്റ് റെയില്‍വേയിലെ ചില ഉദ്യോഗസ്ഥരേ ചോദ്യം ചെയ്യുകയും ഫോണുകള്‍ പരിശോധിക്കുകയും ചെയ്തിരുന്നു.ഈ നടപടികള്‍ക്ക് പിന്നാലെയാണ് സിബിഐ അന്വേഷണത്തിന്റെ ഭാഗമായി ഇപ്പോള്‍ മൂന്നു പേരെ അറസ്റ്റ് ചെയ്തിരിക്കുന്നത്.

eng­lish sum­ma­ry; Bal­a­sore train acci­dent; CBI arrest­ed 3 persons

you may also like this video;

Exit mobile version