ബാലസോര്‍ ട്രെയിന്‍ അപകടത്തില്‍, സീനിയര്‍ എന്‍ജിനിയര്‍ ഉള്‍പ്പെടെ ഏഴുപേരെ സസ്പെന്‍ഡ് ചെയ്തു. കേസില്‍ നേരത്തെ സിബിഐ അറസ്റ്റ് ചെയ്ത മൂന്ന് പേര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കാണ് ജോലിയില്‍ വീഴ്ചവരുത്തിയതുചൂണ്ടിക്കാട്ടി സസ്പെന്‍ഡ് ചെയ്തിരിക്കുന്നത്. മനപ്പൂര്‍വ്വമല്ലാത്ത നരഹത്യ, തെളിവ് നശിപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ ഇവര്‍ക്കെതിരെ ചുമത്തിയിരുന്നു. ജൂണ്‍ രണ്ടിനാണ് നാടിനെ നടുക്കി മൂന്ന് ട്രെയിനുകള്‍ അപകടത്തില്‍പ്പെട്ടതും 290ഓളം യാത്രക്കാര്‍ മരണപ്പെട്ടതും. സിഗ്‌നല്‍ സംവിധാനത്തിന്റെ തകരാറാണ് അപകടത്തിന് കാരണമെന്നതായിരുന്നു റെയില്‍വേയുടെ പ്രാഥമിക നിഗമനം. സിബിഐ ആണ് നിലവില്‍ കേസ് അന്വേഷിക്കുന്നത്.
English Summary: Balasore train accident: Suspension of seven officials including engineer
You may also like this video

