Site iconSite icon Janayugom Online

പന്ത് ചുരണ്ടല്‍ വിവാദം; അശ്വിനെതിരെ തെളിവില്ലെന്ന് ടിസിഎ

മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ആര്‍ അശ്വിനെതിരെയുള്ള പന്ത് ചുരണ്ടല്‍ ആരോപണം തള്ളി തമി‌ഴ്‌നാട് ക്രിക്കറ്റ് അ­സോസിയേഷന്‍(ടിസിഎ). തമിഴ്‌നാട് പ്രീമിയര്‍ ലീഗില്‍ (ടി­പിഎല്‍)ഡിണ്ഡിഗല്‍ ഡ്രാഗണ്‍സിന്റെ താരമായ അശ്വിനെതിരെ ലീഗിലെ മറ്റൊരു ടീമായ മധുരൈ പാന്തേഴ്‌സാണ് പരാതിയുമായി രംഗത്തെത്തിയത്. 

അശ്വിനും ടീമും രാസ വസ്തുക്കള്‍ ഉപയോഗിച്ച് പന്തിന്റെ ഭാരം കൂട്ടിയെന്നാണ് മധുരൈ പാന്തേഴ്‌‌സിന്റെ ആരോപണം. മധുരയും ഡിണ്ടി​ഗലും തമ്മിലുള്ള മത്സരത്തിനിടെയാണ് ഇത്തരത്തില്‍ സംഭവിച്ചതായി ആരോപണമുയര്‍ന്നത്. പരാതിയെ തുടര്‍ന്ന് സ്വതന്ത്ര കമ്മിറ്റിയെ ചുമതലപ്പെടുത്തുകയും പ്രാഥമിക അന്വേഷണത്തില്‍ തന്നെ അശ്വിനെതിരായ ആരോപണം തെറ്റാണെന്നും തെളിഞ്ഞതായി തമിഴ്‌നാട് ക്രിക്കറ്റ് അസോസിയേഷന്‍ അറിയിച്ചു. പന്തും അമ്പയര്‍മാരുടെ പരിശോധനയ്ക്ക് വിധേയമാക്കിയ ശേഷമാണ് കളിക്കാന്‍ എടുക്കാറുള്ളത്. അമ്പയര്‍മാര്‍ ഒരു സംശയവും ഉന്നയിച്ചിട്ടില്ല. സംഭവം വസ്തുതാവിരുദ്ധമാണെന്നും അധികൃതര്‍ അറിയിച്ചു. 

Exit mobile version