Site iconSite icon Janayugom Online

ബാള്‍ട്ടിമോര്‍ അപകടം: അന്വേഷണം പൂര്‍ത്തിയാകും വരെ ഇന്ത്യൻ ജീവനക്കാർ കപ്പലിൽ തുടരണം

accidentaccident

അമേരിക്കയിലെ ബാള്‍ട്ടിമോറില്‍ ചരക്ക് കപ്പല്‍ ഇടിച്ച് ഫ്രാൻസിസ് സ്കോട്ട് കീ ബ്രിഡ്ജ് തകർന്ന സംഭവത്തിൽ അന്വേഷണം പൂർത്തിയാകുന്നതുവരെ ഇന്ത്യൻ ജീവനക്കാർ കപ്പലിൽ തുടരും. 21 ക്രൂ അം​ഗങ്ങളാണ് കപ്പിലിലുള്ളത്. ഇവരെല്ലാവരും ഇന്ത്യാക്കാരാണ്. 

ശ്രീലങ്കയിലേക്കുള്ള യാത്രയ്ക്കിടയിലാണ് അപകടമുണ്ടായത്. അന്വേഷണം എപ്പോൾ അവസാനിക്കുമെന്ന് വ്യക്തമായി പറയാൻ സാധിക്കില്ലെന്ന് ഗ്രേസ് ഓഷ്യൻ പിടിഇ ആന്റ് സിനർജി മറൈൻ വക്താവ് പറഞ്ഞു. ഡാലി കണ്ടെയ്നർ കപ്പൽ ഓഷ്യൻ പ്രൈവറ്റ് ലിമിറ്റഡിന്റെ ഉടമസ്ഥതയിലും സിനർജി മറൈൻ ഗ്രൂപ്പിന്റെ നിയന്ത്രണത്തിലുമുള്ളതാണ്. കണ്ടെയ്‌നർ കപ്പലിലെ ജീവനക്കാർ ‌‌സുരക്ഷിതരാണെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം നേരത്തെ അറിയിച്ചിരുന്നു. മാർച്ച് 26നാണ് കപ്പലിടിച്ചതിന് പിന്നാലെ ബാൾട്ടിമോറിലെ കൂറ്റൻ പാലം തക‍‍ർന്നുവീണത്.

Eng­lish Sum­ma­ry: Bal­ti­more acci­dent: Indi­an crew to remain on board till inves­ti­ga­tion is completed

You may also like this video

Exit mobile version