Site icon Janayugom Online

രാജ്യത്ത് അന്താരാഷ്ട്ര വിമാന സർവീസുകൾക്കുള്ള വിലക്ക് ഒക്ടോബർ 31 വരെ നീട്ടി

കോവിഡ് വ്യാപനത്തെ തുടര്‍ന്ന് രാജ്യത്തെ ഷെഡ്യൂള്‍ഡ് അന്താരാഷ്ട്ര വിമാനസര്‍വീസുകള്‍ക്ക് ഏര്‍പ്പെടുത്തിയ നിരോധനം ഒക്ടോബര്‍ 31 വരെ നീട്ടിയതായി കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) പുറത്തിറക്കിയ സർക്കുലറിലാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.

അതേസമയം അന്താരാഷ്ട്ര ചരക്ക് വിമാനങ്ങളും ഡിജിസിഎ അംഗീകരിച്ച വിമാനങ്ങളും സർവീസ് നടത്തുന്നത് തുടരും. തിരഞ്ഞെടുത്ത റൂട്ടുകളിൽ സാഹചര്യം അനുസരിച്ച് വിമാനങ്ങൾ അനുവദിക്കുമെന്നും ഡിജിസിഎ വ്യക്തമാക്കി.

നേരത്തെ സെപ്തംബർ 30 വരെയായിരുന്നു വിലക്ക് നീട്ടിയിരുന്നത്. കോവിഡ് ‑19 രോഗബാധയുടെ വ്യാപനം നിയന്ത്രിക്കുന്നതിനായി 2020 മാർച്ച് 23 മുതലാണ് രാജ്യത്ത് വാണിജ്യ അന്താരാഷ്ട്ര വിമാനങ്ങൾ നിർത്തിവച്ചത്. 2020 മേയ് മിതൽ പ്രവാസികളെ ഇന്ത്യയിലെത്തിക്കുന്ന വന്ദേ ഭാരത് ദൗത്യത്തിന്റെ ഭാഗമായി രാജ്യാന്തര വിമാന സർവീസുകൾ നടത്തിയിരുന്നു.

Eng­lish sum­ma­ry; Ban of sched­uled inter­na­tion­al flights to con­tin­ue: DGCA

you may also like this video;

Exit mobile version