മധ്യപ്രദേശില്‍ മുസ്ലിം പ്രൊഫസറുടെ പ്രഭാഷണ പരിപാടി നടത്തുന്നതിന് വിലക്ക്. വിരമിച്ച പ്രൊഫസറും എഴുത്തുകാരനുമായ ഷംസുല്‍ ഇസ്ലാം പങ്കെടുക്കാനിരുന്ന പരിപാടിയാണ് റദ്ദാക്കിയത്. ടെക്സ്റ്റൈല്‍ വികസന ട്രസ്റ്റിന് കീഴിലുള്ള ജല്‍ ഓഡിറ്റോറിയത്തിലായിരുന്നു പരിപാടി നടത്താനിരുന്നത്. സര്‍ക്കാര്‍ ഉത്തരവുണ്ടെന്നും പരിപാടി റദ്ദാക്കണമെന്നും ട്രസ്റ്റ് അധികൃതര്‍ സംഘാടകരെ അറിയിക്കുകയായിരുന്നു. കോണ്‍ഗ്രസ് നേതാവ് ദിഗ് വിജയ്സിങ്, എഴുത്തുകാരൻ അശോക് പാണ്ഡെ എന്നിവരും പരിപാടിയില്‍ അതിഥികളായിരുന്നു.
English Summary: Ban on lectures by Muslim professors
You may like this video also