Site iconSite icon Janayugom Online

നോൺ‑വെജ് പ്രാതൽ ഭക്ഷണത്തിന് വിലക്ക്; പ്രതിഷേധവുമായി വന്ദേഭാരത് യാത്രക്കാർ

വന്ദേഭാരത്തിൽ നോൺ‑വെജ് പ്രാതൽ ഭക്ഷണം മെനുവിൽ നിന്നും ഒഴിവാക്കി ദക്ഷിണ റെയിൽവേ. ചെന്നൈയിൽ നിന്നും നാഗർകോവിൽ, മൈസൂരു, ബംഗളൂരു, തിരുനെൽവേലി എന്നിവിടങ്ങളിലേക്കുള്ള ട്രെയിൻ സർവീസുകളിലാണ്‌ പ്രാതൽ മാംസാഹാരം നിർത്തലാക്കിയത്. ദക്ഷിണ റെയിൽവേയോ കാറ്ററിങ് ഏജൻസിയോ ഇക്കാര്യം മുൻകൂട്ടി അറിയിച്ചിട്ടില്ലെന്ന് യാത്രക്കാർ പരാതിപ്പെട്ടു.

ഇന്ത്യൻ റെയിൽവേയുടെ ഔദ്യോഗിക വെബ്സൈറ്റായ ഐആർസിടിസി ആപ്ലിക്കേഷൻ വഴി ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്ക് വ്യക്തികത വിവരങ്ങളും ആഹാര സംബന്ധമായ വിവരങ്ങളും നൽകുമ്പോഴാണ് നോൺ‑വെജ് വിഭവങ്ങൾ ഉച്ചഭക്ഷണത്തിനും അത്താഴത്തിനും മാത്രമായിരിക്കും ലഭിക്കുകയെന്ന അറിയിപ്പ് ലഭിച്ചത്.

എന്നാൽ പ്രധിഷേധത്തെതുടർന്ന് ഐആർസിടിസി ആപ്ലിക്കേഷനിലെ സാങ്കേതിക പിഴവാണിതെന്നും ഇനി മുതൽ ബുക്കിങ് സമയത്ത് നോൺ‑വെജ് വിഭവങ്ങൾ തെരഞ്ഞെടുക്കുവാനുള്ള ഓപ്ഷൻ ഉണ്ടാകുമെന്നും റെയിൽവേ അധികൃതർ അറിയിച്ചു. സംഭവത്തിൽ ദക്ഷിണ മേഖല ജനറൽ മാനേജർ ആർ.എൻ സിങ് ഇതുവരെ പ്രതികരിച്ചിട്ടില്ല.

Exit mobile version