ഹരിത ട്രൈബ്യൂണല്‍ പാരിസ്ഥികാനുമതി റദ്ദാക്കിയ സാഹചര്യത്തില്‍ കോഴിക്കോട്ടെ ലാന്‍ഡ്‌മാര്‍ക്ക് ബില്‍ഡേഴ്‌സിനെ അവരുടെ ഏതാനും പദ്ധതികള്‍ വില്ക്കുന്നതില്‍ നിന്നും കെ-റെറ (കേരള റിയല്‍ എസ്റ്റേറ്റ് റഗുലേറ്ററി അതോറിട്ടി) വിലക്കി.
കോഴിക്കോട് പന്തീരാങ്കാവിലുള്ള പദ്ധതികളായ ലാന്‍ഡ്‍മാര്‍ക്ക് മില്ലേനിയ സെന്റര്‍, ലാന്‍ഡ്‍മാര്‍ക്ക് ലിയോണ്‍ സെന്റര്‍, ലാന്‍ഡ്‍മാര്‍ക്ക് ബിസിനസ് സെന്റര്‍ എന്നിവയില്‍ നിന്നുള്ള യൂണിറ്റുകളുടെ വില്പനയ്ക്കാണ് വിലക്ക്. നേരത്തെ സ്റ്റേറ്റ് എന്‍വയോണ്‍മെന്റ് ഇംപാക്ട് അസസ്‌മെന്റ് അതോറിട്ടി (എസ്ഇഐഎഎ)യുടെ പാരിസ്ഥിതികാനുമതി ഈ പദ്ധതികള്‍ക്ക് ലഭിച്ചിരുന്നു. ഇതനുസരിച്ചാണ് കെ-റെറ പദ്ധതികള്‍ക്ക് രജിസ്‌ട്രേഷന്‍ നല്‍കിയത്.
എന്നാല്‍ ഇക്കഴിഞ്ഞ തിങ്കളാഴ്ച ചെന്നൈയിലുള്ള ദക്ഷിണമേഖല ദേശീയ ഹരിത ട്രൈബ്യൂണലിന്റെ അപ്പീലിന്മേലുള്ള വിധിയില്‍ സ്റ്റേറ്റ് എന്‍വയോണ്‍മെന്റ് ഇംപാക്ട് അസസ്‌മെന്റ് അതോറിട്ടി നല്‍കിയ പാരിസ്ഥിതികാനുമതി റദ്ദാക്കുകയായിരുന്നു. ഈ സാഹചര്യത്തിലാണ് പാരിസ്ഥിതികാനുമതി ലഭിക്കുന്നതു വരെ ഈ പദ്ധതികളിലെ യൂണിറ്റുകള്‍ വില്ക്കുകയോ വില്പനയ്ക്കായി ഏതെങ്കിലും രീതിയിലുള്ള ശ്രമങ്ങള്‍ നടത്തുകയോ ചെയ്യുന്നതില്‍ നിന്നും പ്രൊമോട്ടറെ കെ-റെറ വിലക്കിയത്. നിലവിലുള്ള അലോട്ടികളെ ഉടന്‍ പാരിസ്ഥിതികാനുമതി റദ്ദാക്കിയ വിവരം അറിയിക്കണമെന്നും നിലവിലുള്ള അലോട്ടികളുമായി എഗ്രിമെന്റ് ഫോര്‍ സെയിലില്‍ ഏര്‍പ്പെടരുതെന്നും കെ-റെറയുടെ ഉത്തരവില്‍ നിര്‍ദേശിക്കുന്നുണ്ട്.
English summary; Ban on sale of plans by Landmark Builders
you may also like this video;