Site iconSite icon Janayugom Online

കോളേജ് വിനോദയാത്രകൾക്ക് രൂപമാറ്റം വരുത്തിയ വാഹനങ്ങൾ ഉപയോഗിക്കുന്നതിന് വിലക്ക്

സംസ്ഥാനത്ത് കോളജ് വിനോദയാത്രകൾക്ക് രൂപമാറ്റം വരുത്തിയ വാഹനങ്ങൾ ഉപയോഗിക്കുന്നതിന് വിലക്ക്. കോളജ് വിദ്യാഭ്യാസ വകുപ്പ് അഡീഷണൽ ഡയറക്ടറുടെതാണ് ഉത്തരവ്. അനധികൃതമായി രൂപമാറ്റം വരുത്തിയതും ആഡംബര ലൈറ്റുകൾ ഘടിപ്പിച്ചതും അരോചകമായ ശബ്ദം പുറപ്പെടുവിക്കുന്ന ഓഡിയോ സിസ്റ്റം ഘടിപ്പിച്ചതുമായ വാഹനങ്ങൾ ഉപയോഗിക്കരുതെന്നാണ് നിർദ്ദേശത്തില്‍ പറയുന്നത്.

രൂപമാറ്റം വരുത്തിയ വാഹനങ്ങൾ അപകടങ്ങൾ ഉണ്ടാക്കുന്നതായി ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് നടപടിയെന്ന് ഉത്തരവിൽ പറയുന്നു. ഉത്തരവ് ലംഘിക്കുന്ന ഇത്തരം വാഹനങ്ങൾക്ക് എതിരെ മോട്ടോർ വാഹന വകുപ്പ് ശക്തമായ നടപടി സ്വീകരിച്ച് വരികയാണ്.

യാത്ര പുറപ്പെടും മുമ്പ് ആർടി ഓഫീസുകളെ വിവരമറിയിക്കണമെന്നും അഡീഷണൽ ഡയറക്ടറുടെ ഉത്തരവിൽ പറയുന്നു. സമീപകാലത്ത് രൂപമാറ്റം വരുത്തിയ ബസുകളിൽ വിനോദയാത്രയുടെ ഭാഗമായി പൂത്തിരിയും മറ്റും കത്തിച്ച സംഭവം വിവാദമായതിനെ തുടർന്നാണ് നടപടി.

Eng­lish summary;Ban on use of mod­i­fied bus for col­lege tour

You may also like this video;

Exit mobile version