Site iconSite icon Janayugom Online

മണിപ്പൂര്‍ മുഖ്യമന്ത്രിയെ പുറത്താക്കണമെന്നാവശ്യപ്പെട്ട് പഞ്ചാബില്‍ ബന്ദ്

വംശഹത്യ അവസാനിപ്പിക്കുന്നതില്‍ പരാജയപ്പട്ട മണിപ്പൂര്‍ മുഖ്യമന്ത്രി ബിരേണ്‍സിങിനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് പഞ്ചാബില്‍ ബന്ദ്. ദളിത് , ക്രിസ്ത്യന്‍ സംഘടനകളുടെ നേതൃത്വത്തിലാണ് ബന്ദിന് ആഹ്വാനം ചെയ്തിട്ടുള്ളത്.

മണിപ്പൂര്‍ ഇന്‍സാഫ് മോര്‍ച്ച എന്ന സംഘടനയാണ് പ്രധാനമായും സമരത്തിന് നേതൃത്വം നല്‍കുന്നത്. ദോബ ജില്ലകളിലെ പ്രബല വിഭാഗമായ രവിദാസ, വാല്‍മീകി സമുദായങ്ങളും ജുല്ലുന്ദര്‍ രൂപതയും ബന്ദിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

രാവിലെ 9:00 മുതല്‍ വൈകുന്നേരം 5:00 വരെയാണ് ബന്ദ്. പണിമുടക്കിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ എല്ലാ സ്‌കൂളുകള്‍ക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഡല്‍ഹി-അമൃത്സര്‍ ദേശീയ പാത, ലന്ധര്‍-ഹോഷിയാര്‍പൂര്‍ റോഡ്, കപൂര്‍ത്തല ചൗക്ക്, മക്സുദാന്‍ ബൈപാസ്, രവിദാസ് ചൗക്ക് എന്നിവടങ്ങളില്‍ സമരക്കാരുടെ പ്രതിഷേധമുണ്ടായിരുന്നു.

വംശീയ അതിക്രമങ്ങള്‍ക്കും സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ക്കും എതിരായി രാജ്യ വ്യാപക പ്രക്ഷോഭത്തിലേക്ക് നീങ്ങുന്നതിന്റെ ആദ്യ പടിയാണ് ഈ സമരമെന്ന് കഴിഞ്ഞ ദിവസം സംയുക്തസമര സമിതി നേതാക്കള്‍ പറഞ്ഞിരുന്നു.

Eng­lish Summary:
Bandh in Pun­jab demand­ing the ouster of Manipur Chief Minister

You may also like this video:

Exit mobile version