Site iconSite icon Janayugom Online

ഒമിക്രോണ്‍ സ്​ഥിരീകരിച്ച ബംഗളൂരു ഡോക്​ടര്‍ 15 ദിവസത്തിന്​ ശേഷവും പോസിറ്റീവ്

omicronomicron

കര്‍ണാടകയില്‍ കോറോണ വൈറസിന്റെ ഏറ്റവും പുതിയ വകഭേദമായ ഒമിക്രോണ്‍ സ്​ഥിരീകരിച്ച ബംഗളൂരു ഡോക്​ടര്‍ 15 ദിവസത്തിന്​ ശേഷവും പോസിറ്റീവ്​. കോവിഡ്​ നെഗറ്റീവാകാ​ത്തതിനെ തുടര്‍ന്ന്​ ഡോക്​ടറോട്​ ആശുപത്രിയില്‍ തുടരാന്‍ നിര്‍ദേശം നല്‍കി.

ഡോക്​ടറുടെ പ്രാഥമിക സമ്പര്‍ക്കപട്ടികയിലെ ഒരാളുടെയും സെക്കന്‍ഡറി സമ്പര്‍ക്കപട്ടികയിലെ രണ്ടുപേരുടെയും പരിശോധന ഫലം നെഗറ്റീവാണ്​. ഡോക്​ടറുടെ സാമ്പിളുകള്‍ 24 മണിക്കൂറിന്​ ശേഷം വീണ്ടും പരിശോധനക്ക്​ അയക്കും. നെഗറ്റീവ്​ ആകുന്നതുവരെ നിരന്തരം പരിശോധനകള്‍ നടത്തുമെന്നും ആശുപത്രിയിലെ മുതിര്‍ന്ന ഡോക്​ടര്‍ അറിയിച്ചു. നെഗറ്റീവാകുന്നതുവരെ ഡോക്​ടറും സമ്പര്‍ക്കപട്ടികയില്‍ ഉള്ളവരും നിരീക്ഷണത്തില്‍ കഴിയണം.

രോഗം സ്​ഥിരീകരിച്ച ഡോക്​ടറുടെ രക്തസമ്മര്‍ദം, ഓക്​സിജന്‍ ലെവല്‍ മറ്റുള്ളവയെല്ലാം സാധാരണ നിലയിലാണെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു. ‘ഡോക്​ടര്‍ ഒരു പ്രമേഹ രോഗിയാണ്​. അതിനാലാണ്​ കോവിഡ്​ നെഗറ്റീവാകാന്‍ പ്രായസമാകുന്നത്​. ഡെല്‍റ്റയിലടക്കം നിരവധി വകഭേദങ്ങളില്‍ ഈ പ്രശ്​നമുണ്ടായിരുന്നു. ചികിത്സ തുടങ്ങി 21ാം ദിവസവും പോസിറ്റീവായവര്‍ ഉണ്ടായിരുന്നു’ ‑ഡോക്​ടര്‍ പറഞ്ഞു.
eng­lish sum­ma­ry; Ban­ga­lore doc­tor again con­firmed by Omicron
you may also like this video;

Exit mobile version